Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനിയമലംഘനം; നാ​ല്...

നിയമലംഘനം; നാ​ല് ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ അ​ട​ച്ചു​പൂ​ട്ടി

text_fields
bookmark_border
നിയമലംഘനം; നാ​ല് ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ അ​ട​ച്ചു​പൂ​ട്ടി
cancel

ദോ​ഹ: വ്യോ​മ​യാ​ന നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച നാ​ല് ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി ഖ​ത്ത​ർ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​ച്ച സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ അ​ധി​കൃ​ത​ർ ഉ​ത്ത​ര​വി​ട്ടു. വ്യോ​മ​യാ​ന മേ​ഖ​ല​യി​ലെ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​നും സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​നു​മാ​യി സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ എ​യ​ർ ട്രാ​ൻ​സ്‌​പോ​ർ​ട്ട് ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

രാ​ജ്യ​ത്തെ ട്രാ​വ​ൽ, എ​യ​ർ കാ​ർ​ഗോ ഏ​ജ​ൻ​സി​ക​ൾ അം​ഗീ​കൃ​ത നി​യ​മ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും.

ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി. 2025ലെ 3ാം ​ന​മ്പ​ർ നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്കി​ൾ (3) പ്ര​കാ​രം, ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ൽ നി​ന്ന് ലൈ​സ​ൻ​സ് നേ​ടാ​തെ യാ​ത്രാ, എ​യ​ർ കാ​ർ​ഗോ സം​ബ​ന്ധ​മാ​യോ ഉ​ള്ള യാ​തൊ​രു പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്താ​ൻ പാ​ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Violation of rules; Four travel agencies closed
Next Story