ആരോഗ്യ നിയമലംഘനം; സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്കെതിരെ നടപടി
text_fieldsദോഹ: ആരോഗ്യമേഖലയിലെ നിയമലംഘനത്തെ തുടർന്ന് സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്കെതിരെയും ആരോഗ്യ പ്രവർത്തകർക്കെതിരെയും നടപടിയുമായി പൊതുജനാരോഗ്യ മന്ത്രാലയം. ആരോഗ്യ മേഖലയിലെ നിയമങ്ങളും ചട്ടങ്ങളും ആരോഗ്യ കേന്ദ്രങ്ങളും ആരോഗ്യ പ്രവർത്തകരും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ഹെൽത്ത് കെയർ പ്രഫഷൻസ് വകുപ്പിന്റെ പരിശോധനയുടെ ഭാഗമായാണ് നടപടി സ്വീകരിച്ചത്. നിയമങ്ങൾ ലംഘിച്ചതിന് രണ്ട് സ്വകാര്യ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങൾക്കെതിരെ നടപടിയെടുത്തതായും മൂന്ന് ആരോഗ്യ പ്രവർത്തകരുടെ ലൈസൻസുകൾ സസ്പെൻഡ് ചെയ്തതായും മന്ത്രാലയം അറിയിച്ചു.
ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഡയറക്ടർമാരുടെ മേൽനോട്ടപരവും നിയന്ത്രണവും വളരെ പ്രധാനപ്പെട്ടതാണെന്ന് മന്ത്രാലയം വാർത്തക്കുറിപ്പിൽ വിശദീകരിച്ചു. മെഡിക്കൽ, ടെക്നിക്കൽ ജീവനക്കാർ അവരുടെ ലൈസൻസ് പരിധിയിൽ മാത്രം ആരോഗ്യ സേവനങ്ങൾ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് മെഡിക്കൽ ഡയറക്ടർമാരുടെ കടമയാണ്. ഇത് രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും അനിവാര്യമാണെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

