ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചു; മൂന്ന് സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഉത്തരവ്
text_fieldsദോഹ: ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതിന് മൂന്നു സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഉത്തരവ്. ഉപഭോക്താവിന് നൽകേണ്ട സേവനങ്ങൾ ഉറപ്പാക്കാത്തതിനെ തുടർന്നാണ് മൂന്ന് സ്ഥാപനങ്ങൾ 30 ദിവസത്തേക്ക് അടച്ചുപൂട്ടാൻ വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവിട്ടത്. അൽ ബഹ്ർ അൽ അബയാദ് ഫോർ ട്രേഡ് ആൻഡ് ഷിപ്പിങ് സർവിസസ്, സിൽവർ ഫൗജി ഫോർ എലിവേറ്റേഴ്സ്, എം.ബി.ഐ ഫോർ ഗ്ലാസ് ആൻഡ് ഡെക്കോർ എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടിയെടുത്തത്.ഉപഭോക്തൃ സംക്ഷണവുമായി ബന്ധപ്പെട്ട 2008ലെ നിയമം നമ്പർ (8) ന്റെ 16ാം വകുപ്പിന്റെ വ്യവസ്ഥകളും ചട്ടങ്ങളും ലംഘിച്ചതിനെ തുടർന്നാണ് നടപടി. ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സുരക്ഷിതമായ വാണിജ്യ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുമായി തുടർച്ചയായി പരിശോധന നടത്തുമെന്നും നിയമലംഘകർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

