വില്യാപ്പള്ളി മുസ്‍ലിം ജമാഅത്ത് ഖത്തർ ചാപ്റ്റർ അലിഫ് വിദ്യാഭ്യാസ വിങ് പ്രതിഭ സംഗമം
text_fieldsവില്യാപ്പള്ളി എം.ജെ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പ്രതിഭ സംഗമം അഡ്വ. ഹാരിസ് ബീരാൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു
ദോഹ: പുരോഗതിയിലേക്ക് എത്തുംവിധം ഗവൺമെന്റ് തലത്തിലുള്ള ഉന്നതിയിലെത്താൻ വിദ്യാഭ്യാസത്തിലൂടെ ശ്രമം നടത്തണമെന്നും അതിലൂടെ മാത്രമേ സമൂഹം രക്ഷപ്പെടുകയുള്ളൂവെന്നും അഡ്വ. ഹാരിസ് ബീരാൻ എം.പി. വില്യാപ്പള്ളി എം.ജെ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ 2024-25 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ്‌ടു, വി.എച്ച്.എസ്.സി ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്ന പ്രതിഭ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹാരിസ് ബീരാൻ.
ഫുൾ എ പ്ലസ് നേടിയവർക്ക് വില്യാപ്പള്ളി മുസ്‍ലിം ജമാഅത്ത് ഖത്തർ കമ്മിറ്റിയുടെ അലിഫ് വിദ്യാഭ്യാസ വിങ്, 9 എ പ്ലസ് നേടിയവർക്ക് വില്യാപ്പള്ളി മുസ്‍ലിം ജമാഅത്ത് ദുബൈ കമ്മിറ്റി എന്നിവരാണ് ഉപഹാരങ്ങൾ നൽകിയത്. വി.എം.ജെ ഖത്തർ ചാപ്റ്റർ അലിഫ് വിങ് ഉന്നത വിജയം നേടിയ ഭിന്നശേഷി കുട്ടികളെയും ആദരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിജുള അധ്യക്ഷത വഹിച്ചു. 60 ലക്ഷം രൂപ ചെലവിൽ ആധുനിക സൗകര്യത്തോടെ നവീകരിക്കുന്ന സ്കൂൾ ഗ്രൗണ്ടിന്റെ പ്രഖ്യാപനം മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ല നിർവഹിച്ചു. മുസ്‍ലിം ജമാഅത്ത് പ്രസിഡന്റ് ഇ. തറുവൈ ഹാജി ഹാരിസ് ബീരാന് സ്കൂളിന്റെ ഉപഹാരം നൽകി.
ചരിത്രകാരനും മുൻ എം.ജെ ഹൈസ്കൂൾ അധ്യാപകനുമായ പി. ഹരിന്ദ്രനാഥ് രചിച്ച മഹാത്മാഗാന്ധി കാലവും കർമ്മപഥവും പുസ്തകം ബഹറൈൻ കമ്മറ്റി ജനറൽ സെക്രട്ടറി എ.പി. ഫൈസൽ ഹാരിസ് ബീരാന് നൽകി.
ചരിത്രകാരൻ പി. ഹരീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുരളി പൂളക്കണ്ടി, പി.ടി.എ പ്രസിഡന്റ് എം.പി. ഷാജഹാൻ, പ്രിൻസിപ്പൽ അബ്ദുറഹ്മാൻ കളമുള്ളതിൽ, വി.എം.ജെ ഖത്തർ ചാപ്റ്റർ രക്ഷാധികാരി തയ്യിൽ കുഞ്ഞബ്ദുല്ല ഹാജി, വി.എം.ജെ ഖത്തർ ചാപ്റ്റർ പ്രസിഡന്റ് നാസർ നീലിമ, വി.എം.ജെ ദുബൈ കമ്മിറ്റി പ്രസിഡന്റ് ആർ.കെ. അബ്ദുല്ലഹാജി, മുസ്‍ലിം ജമാഅത്ത് ഭാരവാഹികളായ കെ.സി. കുഞ്ഞബ്ദുല്ല ഹാജി, വട്ടക്കണ്ടി കുഞ്ഞമ്മദ്, വി.പി. സുലൈമാൻ ഹാജി, ടി.ടി. കുഞ്ഞബ്ദുല്ല ഹാജി, കണ്ണോത്ത് മൊയ്തുഹാജി, സ്കൂർ എസ്.പി.ജി കൺവീനർ യൂനുസ് മലാറബത്ത്, കുഞ്ഞമ്മദ് കപ്പിന്റവിട, പി.പി. അഷറഫ്, കെ.പി. ഇബ്രാഹിം, പി.കെ.കെ. അബ്ദുല്ല, സാദിഖ് കോയിക്കര, യാസർ കുറ്റിക്കാട്ടിൽ, അൻവർ, ഗഫൂർ, ഫൈസൽ ചാളക്കൽ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ആർ. ശംസുദ്ദീൻ സ്വാഗതവും പ്രിൻസിപ്പൽ പി. ഷരീഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

