വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്: പത്ത് നിബന്ധനകൾ വരുന്നു ദോഹ: ഖത്തറില്‍ ജനിച്ച കുട്ടികള്‍ക്കും ഖത്തരി വനിതകളുടെ കുട്ടികള്‍ക്കും ഉന്നത വിദ്യാഭ്യാസത്തിന് സ�
text_fieldsദോഹ: ഖത്തറില്‍ ജനിച്ച കുട്ടികള്‍ക്കും ഖത്തരി വനിതകളുടെ കുട്ടികള്‍ക്കും ഉന്നത വിദ്യ ാഭ്യാസത്തിന് സ്കോളര്‍ഷിപ്പ് ലഭിക്കാന്‍ പത്ത് നിബന്ധനകള്‍ വരുന്നു. ഖത്തര്‍ യൂനിവേഴ്സി റ്റിയില്‍ ജനറല്‍ മെഡിസിന്, ഫാര്‍മസി, യൂണിവേഴ്സിറ്റി ഓഫ് കാല്‍ഗറി ഖത്തറില്‍ നഴ്സിങ്, നോര്‍ത്ത് അറ്റ്ലാൻറിക് കോളജിലെ വിവിധ കോഴ്സുകള്‍ എന്നിവക്കാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക. അര്‍ഹരായവര്‍ക്ക് പ്രതിമാസം 3000 റിയാലിെൻറ അലവന്‍സായിരിക്കും കിട്ടുക. വാര്‍ഷിക പാഠപുസ്തക അലവന്‍സായി 5000റിയാലും കമ്പ്യൂട്ടര്‍ അലവന്‍സായി ഒരു തവണ 5000 റിയാലും ലഭിക്കും. ഗവണ്‍മെൻറ് സ്കോളര്‍ഷിപ്പ് പ്രോഗ്രാമാണ് പത്ത് നിബന്ധനകള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. അപേക്ഷകന് നല്ല പെരുമാറ്റവും സ്വഭാവഗുണവുമുള്ള വ്യക്തിയായിരിക്കണം.
വിദ്യാഭ്യാസത്തിെൻറ എല്ലാ ഘട്ടങ്ങളും ഖത്തര്‍ സ്കൂളുകളില്‍ പൂര്‍ത്തീകരിച്ചവരായിരിക്കണം. സ്കോളര്‍ഷിപ്പിനായി അപേക്ഷിക്കുന്ന സമയത്ത് ഇരുപത് വയസിലധികം പ്രായമുണ്ടായിരിക്കരുത്. സെക്കൻഡറി തലത്തില്‍ കുറഞ്ഞത് എണ്‍പത് ശതമാനം മാര്‍ക്കുണ്ടായിരിക്കണം. സ്കോളർഷിപ്പ് അപേക്ഷിക്കുന്ന തീയതി മുതല്‍ രണ്ടു വര്‍ഷത്തില്‍ കൂടുതലല്ലാത്ത കാലയളവിനുള്ളില്‍ സെകൻഡറി സ്കൂള്‍ പൂര്‍ത്തീകരിച്ചിരിക്കണം. പൊതുസ്വകാര്യ മേഖലയില്‍ ജീവനക്കാരനായിരിക്കരുത്. അപേക്ഷകന് വിദ്യാഭ്യാസ സ്ഥാപനത്തില്‍നിന്നും നിരുപാധികമായ സ്വീകാര്യത ലഭിക്കണം. വ്യക്തിഗത അഭിമുഖം വിജയിക്കണം. ഈ നിബന്ധനകളെല്ലാം പാലിക്കപ്പെടുന്നവര്ക്കായിരിക്കും സ്കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടാവുക. മൽസരതത്വങ്ങളുടെ അടിസ്ഥാനത്തിലാവും അര്‍ഹരായവരെ തെരഞ്ഞെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
