‘സമാധാനം പടുത്തുയർത്തുന്നതിനും സംഘർഷം തടയുന്നതിനുമുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം വിദ്യാഭ്യാസം’
text_fieldsദോഹ: സമാധാനം പടുത്തുയർത്തുന്നതിനും ലോകത്ത് സംഘർഷം തടയുന്നതിനുമുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം വിദ്യാഭ്യാസമാണെന്ന് യു.എൻ സസ്റ്റയ്നബ്ൾ ഡെവലപ്മെൻ്റ് അഡ്വക്കേറ്റും എജുക്കേഷൻ എബവ് ഓൾ (ഇ.എ.എ) സ്ഥാപകയുമായ ശൈഖ മൗസ പറഞ്ഞു.
ഹേഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ജസ്റ്റിസിെൻറ സെമിനാർ പരമ്പരയിൽ പെട്ട നിയമം, വിദ്യാഭ്യാസം എന്നിവയും ഗ്രൂപ്പ് ഓഫ് സസ്റ്റയ്നബ്ൾ ഡെവലപ്മെൻറ് ഗോൾസും (എസ് ഡി ജി) എന്ന സെമിനാറിൽ പെങ്കടുത്ത് സംസാരിക്കുകയായിരുന്നു അവർ. സംഘർഷം നിലനിൽക്കുന്നിടത്ത് കുട്ടികൾക്ക് വിദ്യാഭ്യാസം നൽകേണ്ടതുണ്ട്. വിദ്യാഭ്യാസത്തിന് നേരെ ആക്രമണമുണ്ടാകുമ്പോൾ യുദ്ധത്തിെൻറ പേരിൽ സ്കൂളുകൾ തകർക്കപ്പെടുമ്പോഴും ദശലക്ഷക്കണക്കിന് കുട്ടികൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ ദയനീയമാണ്. കുട്ടികൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണംമൂലം ജീവിതകാലം നീണ്ടുനിൽക്കുന്ന വേദന ലോകം തിരിച്ചറിയേണ്ടതുണ്ട് എന്നും ശൈഖ മൗസ പറഞ്ഞു.സാധാരണ ഒരു കുട്ടിയുടെ ഭാവി രൂപപ്പെടാൻ വർഷങ്ങളെടുക്കും.
എന്നാൽ സ്കൂളുകൾ ബോംബ് വെച്ച് തകർത്ത് തരിപ്പണമാക്കുേമ്പാൾ, അവിടെ ഇഷ്ടിക കൂമ്പാരങ്ങൾ മാത്രമല്ല ബാക്കിയാകുന്നത്. ഇഷ്ടികെള എടുത്തുമാറ്റാമെങ്കിലും, അതിന് സാക്ഷികളാകുന്ന കുട്ടികളുടെ മനസ്സും ഭാവിയും പകരം വെക്കാൻ സാധിക്കില്ല. ടി.വി സ്ക്രീനിൽ യുദ്ധദൃശ്യങ്ങൾ കാണുമ്പോൾ ഇഷ്ടിക കൂമ്പാരത്തിനപ്പുറം നമ്മുടെ ചിന്ത പോകേണ്ടതുണ്ട്.
ക്ലാസ് മുറികളിൽ തിരിച്ചെത്താൻ സാധിക്കാത്ത കുട്ടികളെ ഓർക്കുേമ്പാൾ വേദന തോന്നും. തെരുവിൽ ഉപേക്ഷിക്കപ്പെട്ട കുട്ടികളെ ഒാർക്കുകയും വേണം. അവരുടെ വേദനയും ദേഷ്യവും അനീതിയുമെല്ലാം ഭാവനയിൽ കാണുക ശൈഖ മൗസ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.