Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഉപരാഷ്ട്രപതിയുടെ ഖത്തർ...

ഉപരാഷ്ട്രപതിയുടെ ഖത്തർ സന്ദർശനം ജൂണിൽ

text_fields
bookmark_border
ഉപരാഷ്ട്രപതിയുടെ ഖത്തർ സന്ദർശനം ജൂണിൽ
cancel
Listen to this Article

ദോഹ: ഇന്ത്യൻ ഉപരാഷ്ട്രപതി ​വെങ്കയ്യ നായിഡു ഔദ്യോഗിക സന്ദർശനത്തിനായി ജൂൺ ആദ്യവാരം ഖത്തറിലെത്തും. വിവിധ രാജ്യങ്ങളിലേക്കുള്ള പര്യടനത്തിന്‍റെ ഭാഗമായാണ്​ ഉപരാഷ്ട്രപതിയുടെ ദോഹ സന്ദർശനം​. ഗാബോൺ, സെനഗാൾ ഉൾപ്പെടെയുള്ള പര്യടനത്തിനായി മേയ്​ 30ന്​ ഉപരാഷ്ട്രപതിയും സംഘവും ഡൽഹിയിൽ നിന്നും യാത്ര തിരിക്കുമെന്ന്​ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആദ്യമായാണ്​ മൂന്ന്​ രാജ്യങ്ങളും ഔദ്യോഗിക പദവിയിൽ അദ്ദേഹം സന്ദർശിക്കുന്നത്​.

ജൂൺ നാലിനാണ്​ സംഘം ഖത്തറിലെത്തുന്നത്​. തുടർന്ന്​ ജൂൺ ഏഴ്​ വരെ വിവിധ ഔദ്യോഗിക ചടങ്ങുകളിൽ സംബന്ധിക്കും. ഖത്തർ ഡെപ്യൂട്ടി അമീർ ശൈഖ്​ അബ്​ദുല്ല ബിൻ ഹമദ്​ ആൽഥാനിയുമായി കൂടികാഴ്ച നടത്തും. ഖത്തറിലെ ഇന്ത്യൻ വ്യാപാര പ്രമുഖരുമായി വട്ടമേശ സമ്മേളനത്തിലും, വിവിധ ഉന്നത വ്യക്​തികളുമായും ചർച്ച നടത്തും.

സന്ദർശനത്തിന്‍റെ ഭാഗമായി ഉപരാഷ്ട്ര പതിക്ക്​ ഇന്ത്യൻ കമ്യൂണിറ്റി സ്വീകരണവും ഒരുക്കും. ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവിൺ പവാർ, പാർലമെന്‍റ്​ അംഗങ്ങളായ സുശീൽ കുമാർ മോദി, വിജയ്​ പാൽ സിങ്​ തോമർ, പി. രവീന്ദ്രനാഥ്​ എന്നിവരും സംഘത്തിലുണ്ട്​.

ഖത്തറിലെ ഏറ്റവും വലിയ പ്രവാസി വിഭാഗമായ ഇന്ത്യക്കാരുടെ വിവിധ കുട്ടായ്മകളുടെ പ്രതിനിധികളുമായും അദ്ദേഹം കൂടികാഴ്ച നടത്തും. ഇന്ത്യ -ഖത്തർ നയതന്ത്ര ബ​ന്ധത്തിന്‍റെ സുവർണ ജൂബിലി അടുത്ത വർഷം ആഘോഷിക്കാനിരിക്കെയാണ്​ സന്ദർശനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Venkaiah Naidu
News Summary - Vice President's visit to Qatar in June
Next Story