Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ...

ഖ​ത്ത​ർ അം​ബാ​സ​ഡ​ർ​ക്ക് ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
Vice President met with Qatar ambassador
cancel
camera_alt

ഇ​ന്ത്യ​യി​ലെ ഖ​ത്ത​ർ അം​ബാ​സ​ഡ​ർ​ക്ക് ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ്ദീ​പ് ധ​ൻ​ഖ​ർ ഉ​പ​ഹാ​രം ന​ൽ​കു​ന്നു

ദോ​ഹ: ഇ​ന്ത്യ​യി​ൽ​നി​ന്ന് സേ​വ​ന​കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങു​ന്ന ഖ​ത്ത​ർ അം​ബാ​സ​ഡ​ർ മു​ഹ​മ്മ​ദ് ബി​ൻ ഖാ​തി​ർ അ​ൽ ഖാ​തി​റി​ന് ഇ​ന്ത്യ​ൻ ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ്ദീ​പ് ധ​ൻ​ഖ​ർ യാ​ത്ര​യ​യ​പ്പു ന​ൽ​കി. ഉ​പ​രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ്ഥാ​ന​മൊ​ഴി​യു​ന്ന അം​ബാ​സ​ഡ​ർ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി. ഇ​ന്ത്യ​യും ഖ​ത്ത​റും ത​മ്മി​ലെ ന​യ​ത​ന്ത്ര​ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലും സൗ​ഹൃ​ദ​വും വ്യാ​പാ​ര​വും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ലും അം​ബാ​സ​ഡ​റു​ടെ സേ​വ​ന​ങ്ങ​ൾ​ക്ക് ഉ​പ​രാ​ഷ്ട്ര​പ​തി ന​ന്ദി അ​റി​യി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ പു​തി​യ​കാ​ല​ത്ത് വി​വി​ധ മേ​ഖ​ല​ക​ളി​ൽ ബ​ന്ധം ഊ​ഷ്മ​ള​മാ​ക്കാ​ൻ അം​ബാ​സ​ഡ​റു​ടെ സേ​വ​ന​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞു​വെ​ന്ന് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

പ്ര​വ​ർ​ത്ത​ന​കാ​ല​യ​ള​വി​ൽ പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി​യ ഇ​ന്ത്യ​ൻ ഭ​ര​ണ​കൂ​ട​ത്തി​നും ഉ​പ​രാ​ഷ്ട്ര​പ​തി​ക്കും ഖ​ത്ത​ർ അം​ബാ​സ​ഡ​ർ ന​ന്ദി അ​റി​യി​ച്ചു. നേ​ര​ത്തേ ഇ​ന്തോ​നേ​ഷ്യ​യി​ൽ അം​ബാ​സ​ഡ​റാ​യി​രു​ന്ന മു​ഹ​മ്മ​ദ് ബി​ൻ ഖാ​തി​ർ അ​ൽ ഖാ​തി​ർ 2016ലാ​ണ് ഇ​ന്ത്യ​യി​ലെ ഖ​ത്ത​ർ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​യാ​യി സ്ഥാ​ന​മേ​റ്റ​ത്. ആ​റു വ​ർ​ഷം നീ​ണ്ട സേ​വ​ന​ത്തി​നൊ​ടു​വി​ലാ​ണ് അ​ദ്ദേ​ഹം ന്യൂ​ഡ​ൽ​ഹി വി​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarNews
News Summary - Vice President met with Qatar ambassador
Next Story