വെളിച്ചം ഖുർആൻ നാലാം ഘട്ടം ആരംഭിച്ചു
text_fieldsവെളിച്ചം ഖുർആൻ പഠന പദ്ധതിയുടെ നാലാം ഘട്ടത്തിലെ പഠനോപകരണങ്ങൾ പ്രകാശനം എ.പി അബ്ദുസ്സമദ് നിർവഹിക്കുന്നു
ദോഹ: ഖുർആൻ പഠന പദ്ധതിയായ വെളിച്ചത്തിന്റെ നാലാം ഘട്ടത്തിന് തുടക്കമായി. ആദ്യ മൊഡ്യൂൾ പഠനോപകരണങ്ങളുടെ പ്രകാശനം എ.പി അബ്ദുസ്സമദ് നിർവഹിച്ചു. വെളിച്ചം അഞ്ചാം സംഗമത്തോടനുബന്ധിച്ച് നടന്ന പ്രകാശന ചടങ്ങിൽ ബഷീർ മൈ ബേക് ആദ്യപ്രതി സ്വീകരിച്ചു. വിശുദ്ധ ഖുർആൻ അധ്യായങ്ങളുടെ പദാനുപദ അർഥങ്ങളും വിശദീകരണങ്ങളും ഉൾപ്പെടുത്തിയാണ് നാലാം ഘട്ടം പുസ്തകങ്ങൾ തയാറാക്കിയിട്ടുള്ളത്. ഖുർആൻ ഗവേഷകൻ നസീർ മദനിയുടെ നേതൃത്വത്തിലുള്ള പണ്ഡിതന്മാരുടെ പാനലാണ് വെളിച്ചത്തിനുവേണ്ടി പുതിയ സ്റ്റഡി മെറ്റീരിയൽസ് തയാറാക്കുന്നത്. വെളിച്ചം ചെയർമാൻ ഡോ. അബ്ദുൽ അഹദ് മദനി, എം.എം അക്ബർ, അക്ബർ കാസിം, മുനീർ സലഫി, ഫൈസൽ കരട്ടിയാട്ടിൽ, മഹ്റൂഫ് മാട്ടൂൽ, ഷമീർ ടികെ ഹസ്സൻ ,ഉണ്ണി ഒളകര, ഇപി അബ്ദുൽറഹ്മാൻ, കെകെ ഉസ്മാൻ, അബ്ദുൽ വഹാബ്, ഹനീഫ അയ്യപ്പള്ളി, എപി ആസാദ്, ഹുസ്സൈൻ മുഹമ്മദ് യു, അബ്ദുള്ള ഹുസൈൻ, അബ്ദുൽറഹ്മാൻ ഗാലക്സി തുടങ്ങിയവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്കും പുസ്തകങ്ങൾ ലഭിക്കുന്നതിനും 5544 3131, 6654 5994 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

