ദോഹ: ആസ്പയർ ഡോം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വെളിച്ചം മൂന്നാം സംഗമം ശ്രദ്ധേയമായി. സ്വാഗത സംഘം ചീഫ് പാട്രൺ ഇ. എൻ അബ്ദുൽ അസീസ് കൊയിലാണ്ടി അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ പ്രഗത്ഭ പണ്ഡിതനും വാഗ്മിയുമായ അലി ശാക്കിർ മുണ്ടേരി ‘കൗമാരം കടമയും കരുതലും’ വിഷയത്തിൽ രക്ഷിതാക്കൾക്ക് ക്ലാസെടുത്തു.
ഹാഫിസ് അനസ് മൗലവി ‘നോമ്പും ഖുർആനും സാക്ഷി’ വിഷയത്തിൽ സംസാരിച്ചു. നൗഷാദ് കാക്കവയൽ ‘ഖുർആൻ അത്ഭുതങ്ങളുടെ അത്ഭുതം’ വിഷയത്തിൽ സംസാരിച്ചു. വെളിച്ചം ചെയർമാൻ ഡോ. അബ്ദുൽ അഹദ് മദനി സംസാരിച്ചു. സമാപന പരിപാടിയിൽ പങ്കെടുത്ത ഖത്തർ റെയിൽ സി.ഇ.ഒ അബ്ദുല്ല അബ്ദുൽ അസീസ് അൽ സുബഈ, ‘വെളിച്ചം’ സുവനീർ പ്രകാശനം ചെയ്തു. ഇംഗ്ലീഷ് അറബിക് ഖുർആൻ ‘ബാലവെളിച്ചം’ പുസ്തക പ്രകാശനം ഖാലിദ് മഹ്ദി അഹ്ബാബി നിർവഹിച്ചു.
വെളിച്ചം വിജയികൾക്ക് സമ്മാനം നൽകി. ഹുസൈൻ മുഹമ്മദ്.യു., കെ.യു.അബ്ദുലത്തീഫ്, സുലൈമാൻ മദനി, മുനീർ സലഫി, ഷമീർ വലിയ വീട്ടിൽ, മുഹമ്മദ് അലി ഒറ്റപ്പാലം, മഹ്റൂഫ് മാട്ടൂൽ, നസീം, നവീദ് ഷമീർ, മിസ്ഹബ് മുനീർ, സഹർ ശമീം എന്നിവർ സംസാരിച്ചു. സുബൈർ സ്വാഗതവും താജുസ്സമാൻ നന്ദിയും പറഞ്ഞു.