വെളിച്ചം കോഓഡിനേറ്റേഴ്സ് സംഗമം
text_fieldsവെളിച്ചം വിഷയാധിഷ്ഠിത ഖുർആൻ പഠന പദ്ധതിയുടെ മൊഡ്യൂൾ മൂന്നിന്റെ പ്രകാശനം
ദോഹ: വെളിച്ചം വിഷയാധിഷ്ഠിത ഖുർആൻ പഠനപദ്ധതി കൂടുതൽ ജനകീയമാക്കാൻ വെളിച്ചം കോഓഡിനേറ്റേഴ്സ് സംഗമവും വെളിച്ചം മൂന്ന് മൊഡ്യൂൾ പ്രകാശനവും സംഘടിപ്പിച്ചു.ലക്ത ഇസ്ലാഹി സെന്റർ ഹാളിൽ നടന്ന പരിപാടിയിൽ വെളിച്ചം വൈസ് ചെയർമാൻ അക്ബർ ഖാസിം അധ്യക്ഷത വഹിച്ചു. വെളിച്ചം മൂന്നിന്റെ മൊഡ്യൂൾ പ്രകാശനം ഇസ്മായിൽ വില്യാപ്പള്ളി, മൂസ പൊന്നാനിക്കുനൽകി നിർവഹിച്ചു.
വെളിച്ചം അപ്രിസിയേഷൻ സർട്ടിഫിക്കറ്റ് യു. ഹുസൈൻ മുഹമ്മദ്, പഠിതാവ് അബ്ദുൽ സലീമിന് നൽകി. അബ്ദുൽ നാസർ നദ്വി മുഖ്യപ്രഭാഷണം നിർവഹിച്ചു. ഓരോ വിശ്വാസിയും പ്രതിഫലേച്ഛയോടെ ആരാധന കർമങ്ങളിൽ ജാഗരൂകരാവണമെന്നും ഒരേ കർമങ്ങൾ ചെയ്യുന്ന വ്യത്യസ്ത മനുഷ്യർക്ക് വ്യത്യസ്തമായ പ്രതിഫലമാണ് രേഖപ്പെടുത്തുക എന്നതിനർഥം മനസ്സിന്റെ അകത്തളത്തിൽനിന്നും ഉയരുന്ന കളങ്കരഹിത വിശ്വാസത്തിനനുസൃതമായാണ് പ്രതിഫലം നൽകുക എന്നാണെന്നും സുഹൈൽ സ്വലാഹി സദസ്സിനെ ഉണർത്തി. മഹ്റൂഫ് മാട്ടൂൽ സ്വാഗതം പറഞ്ഞു. വെളിച്ചം ജനറൽ കൺവീനർ സുബൈർ വക്റ, മുനീർ മങ്കട, വെളിച്ചം ചീഫ് കോഓഡിനേറ്റർ മുഹമ്മദ് അലി ഒറ്റപ്പാലം എന്നിവർ സംസാരിച്ചു. അബ്ദുലത്തീഫ് മദനി ഖിറാഅത്തും റഫീഖ് കാരാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

