ശമാലിൽ വാഹനങ്ങൾ നീക്കം ചെയ്ത് തുടങ്ങി
text_fieldsദോഹ: പൊതു ശുചിത്വ നിയമപ്രകാരം ശമാൽ മുനിസിപ്പാലിറ്റി പരിധിക്കുള്ളിലെ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്ന സംയുക്ത കാമ്പയിന് തുടക്കമായി.ശമാൽ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള പ്രത്യേക സമിതി, മെക്കാനിക്കൽ എക്യുപ്മെൻറ് ഡിപ്പാർട്മെൻറ്, പൊതു ശുചിത്വ വിഭാഗം എന്നിവർ സംയുക്തമായാണ് വാഹനങ്ങൾ നീക്കം ചെയ്യുന്നത്.
ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നതിെൻറ രണ്ടാം ഘട്ട കാമ്പയിനാണ് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം ആരംഭിച്ചിരിക്കുന്നത്.കാമ്പയിൻ ഉദ്ഘാടന ചടങ്ങിൽ ദോഹ മുനിസിപ്പാലിറ്റി ജനറൽ കൺേട്രാൾ സെക്ഷൻ മേധാവിയും സമിതി അംഗവുമായ ഹമദ് സുൽത്താൻ അൽ ഷഹ്വാനി, അൽ ശമാൽ മുനിസിപ്പാലിറ്റി ഹെൽത്ത് കൺേട്രാൾ സെക്ഷൻ മേധാവി ഹസൻ അൽ നുഐമി, ലഖ്വിയ സുരക്ഷാ ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
കാമ്പയിൻ രണ്ടാഴ്ച നീളുമെന്ന് അൽ ഷഹ്വാനി പറഞ്ഞു.രാജ്യത്തെ വിവിധ മുനിസിപ്പാലിറ്റികളിൽനിന്ന് ഈ വർഷം 7484 വാഹനങ്ങൾ നീക്കം ചെയ്തതായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.ശമാൽ മുനിസിപ്പാലിറ്റിയിലെ പ്രവർത്തനങ്ങൾക്ക് ശേഷം അധികൃതർ അൽഖോർ-ദഖീറ മുനിസിപ്പാലിറ്റിയിലെ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യും. അതേസമയം, ശമാൽ മുനിസിപ്പാലിറ്റി പരിധിയിൽനിന്നായി കാമ്പയിൻ ആരംഭിച്ചതിനു ശേഷം 140 വാഹനങ്ങൾ കണ്ടെടുത്തതായും ഉടൻ തന്നെ ഇവ നീക്കം ചെയ്യുമെന്നും ഹസൻ അൽ നുഐമി വ്യക്തമാക്കി.
ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ഉടമസ്ഥർ എടുത്തുമാറ്റണമെന്നും അല്ലെങ്കിൽ പൊതുശുചിത്വ നിയമപ്രകാരം നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

