ഇലക്ട്രിക്കൽ സബ് സ്റ്റേഷനുകൾക്ക് മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്
text_fieldsദോഹ: ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷന്റെ (കഹ്റമാ) ഇലക്ട്രിക്കൽ സബ് സ്റ്റേഷനുകൾക്ക് മുന്നിലോ സമീപത്തോ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് ജല -വൈദ്യുത വിഭാഗമായ കഹ്റമാ. സുരക്ഷക്കും അവശ്യ സേവനങ്ങളുടെ കാര്യക്ഷമവും തടസ്സമില്ലാത്തതുമായ വിതരണം ഉറപ്പാക്കുന്നതിനും മാർഗനിർദേശങ്ങൾ പാലിക്കാനും സുപ്രധാന സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കാനും ഫീൽഡ് ടീമുകളുമായി സഹകരിക്കമെന്നും കഹ്റമാ ആവശ്യപ്പെട്ടു.
ഇലക്ട്രിക്കൽ സബ് സ്റ്റേഷനുകളുടെ പ്രവേശന കവാടങ്ങളും പരിസരങ്ങളും എല്ലായ്പ്പോഴും വ്യക്തമായി സൂക്ഷിക്കണം. അറ്റകുറ്റപ്പണികൾക്കും സാങ്കേതിക പ്രവർത്തനങ്ങൾക്കുമായി എമർജൻസി ടീമുകൾക്ക് ഉടനടി സബ് സ്റ്റേഷനുകളിൽ പ്രവേശിക്കാൻ ഇത് അനിവാര്യമാണെന്നും കഹ്റമാ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

