വാഹനങ്ങൾ വഴിയിൽ ഉപേക്ഷിക്കേണ്ട, കണ്ടുകെട്ടും
text_fieldsവിവിധയിടങ്ങളിൽ ഉേപക്ഷിക്കപ്പെട്ട വാഹനങ്ങൾ അധികൃതർ നീക്കുന്നു
ദോഹ: അവധിക്ക് നാട്ടിൽപോകുേമ്പാഴും മറ്റും വാഹനം പൊതുസ്ഥലത്ത് നിർത്തിയിട്ട് പോകുന്നത് പലരുടെയും പതിവാണ്. കൃത്യമായ സ്ഥലങ്ങളിൽ വാഹനം നിർത്തിയിടാതെ വഴിയരികിൽ നിർത്തിയിട്ട് പോകുന്നവരുമുണ്ട്.പിന്നീട് ദിവസങ്ങൾ കഴിഞ്ഞാണ് പലരും വാഹനം എടുക്കാനായി വരുക. എന്നാൽ, ഇത്തരത്തിൽ ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങൾ കണ്ടെത്തി നീക്കം ചെയ്യുന്നത് അധികൃതർ ഊർജിതമാക്കി.കഴിഞ്ഞ ദിവസം ഉംസലാൽ മുനിസിപ്പാലിറ്റിയിൽ നടത്തിയ പരിശോധനയിൽ നിരവധി വാഹനങ്ങൾ നീക്കം ചെയ്തതായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.ജനറൽ ക്ലീനിങ് വിഭാഗം ജൂലൈ അഞ്ച് മുതൽ ആഗസ്റ്റ് 19 വരെ നടത്തിയ പരിശോധനയിൽ 82 വാഹനങ്ങളാണ് ഇത്തരത്തിൽ നീക്കം ചെയ്തത്.
വിവിധ പ്രദേശങ്ങളിൽനിന്ന് നീക്കം ചെയ്ത വാഹനങ്ങൾ എല്ലാം മുനിസിപ്പാലിറ്റിക്ക് കീഴിലെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.മന്ത്രാലയത്തിൻെറ നേതൃത്വത്തിൽ ഈ വർഷം ആകെ നീക്കിയത് 13,000 ഉേപക്ഷിക്കപ്പെട്ട വാഹനങ്ങളാണ്. ഇവയത്രയും മൂന്ന് യാർഡുകളിലേക്കാണ് നീക്കിയത്. അൽ മഷഫ്, അബൂഹമൂർ, ഉംസലാൽ എന്നിങ്ങനെ മൂന്ന് സ്ഥലങ്ങളാണ് ഉപേക്ഷിക്കെപ്പട്ട വാഹനങ്ങൾ സൂക്ഷിക്കാനായി മന്ത്രാലയം അനുവദിച്ചിരിക്കുന്നത്.ഇത്തരം വാഹനങ്ങൾ നീക്കംചെയ്യുന്നതിനും സുരക്ഷിതമായി ഒഴിവാക്കുന്നതിനും ഇൗ മേഖലകളിൽ കഴിവുതെളിയിച്ച പ്രഫഷനൽ കമ്പനികളെ ഏൽപിക്കാനും അധികൃതർക്ക് പദ്ധതിയുണ്ട്.
റോഡരികുകളിലും പാര്‍ക്കിങ് കേന്ദ്രങ്ങളിലും പ്രധാന റോഡുകളിലും ഗാരേജുകള്ക്കു സമീപങ്ങളിലുമെല്ലാം ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങളിലും മോട്ടോർബോട്ടുകളിലും പോര്ട്ടകാബിനുകളിലും മുന്നറിയിപ്പ് നോട്ടീസുകള്‍ പതിച്ചശേഷം നിശ്ചിത കാലാവധിക്കുള്ളില്‍ നീക്കം ചെയ്യാത്ത വാഹനങ്ങളാണ് പൊതുശുചിത്വ നിയമപ്രകാരം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മാറ്റുകയും അനന്തരനടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നത്. മുനിസിപ്പാലിറ്റിയിലെ ജനറല്‍ സൂപ്പര്വിഷന് വകുപ്പും മെക്കാനിക്കല്‍ എക്യുപ്മെൻറ് വകുപ്പും യോജിച്ചാണ് കാമ്പയിന് നടപ്പാക്കുന്നത്. മുനിസിപ്പാലിറ്റി പരിധിയിലുള്ള പ്രദേശങ്ങള്‍ ശുചിയായി സൂക്ഷിക്കുകയും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുകയും രാജ്യത്തിെൻറ പാരിസ്ഥിതിക മനോഹാരിത നില നിര്‍ത്തുകയുമാണ് ലക്ഷ്യം. മന്ത്രാലയത്തിലെ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനായുള്ള കമ്മിറ്റി ഇതിനു നേതൃത്വം നല്‍കും. കാറുകള്‍, മോട്ടോര്‍ബോട്ടുകള്‍, പോര്‍ട്ടബ്ൾ കാബിനുകള്‍ എന്നിവയെല്ലാം നീക്കുന്നുണ്ട്.
ഉേപക്ഷിക്കപ്പെട്ട വാഹനങ്ങൾ: വിവരമറിയിക്കാം
നിങ്ങളുടെ താമസസ്ഥലത്തോ സ്ഥാപനത്തിനടുത്തോ നിങ്ങൾക്ക് ശല്യമാകുന്ന തരത്തിൽ ഏതെങ്കിലും വാഹനങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഉണ്ടെങ്കിൽ അക്കാര്യം അധികൃതരെ അറിയിക്കാനും സൗകര്യമുണ്ട്. ഇത്തരം വാഹനങ്ങളുടെ ഫോട്ടോയെടുത്ത് ഒന്ന് വാട്സ്ആപ് ചെയ്യുകയേ വേണ്ടൂ. ആ വാഹനങ്ങൾ അധികൃതർ കൊണ്ടുപോകും. ഒരു ഉത്തരവാദിത്തവുമില്ലാതെ വാഹനം നിർത്തിയിട്ടുപോയ ഉടമക്ക് നല്ല പിഴ അടക്കം ലഭിക്കുകയും െചയ്യും. ഉപേക്ഷിക്കെപ്പട്ട നിലയിൽ നിരത്തുകളിൽ കണ്ടാൽ അതിൻെറ ഫോട്ടോ അടക്കം എടുത്ത് 33238885 എന്ന നമ്പറിൽ വാട്സ് ആപ് ചെയ്യണം. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹോട്ട്ലൈൻ നമ്പർ ആണിത്. ഈ നമ്പറിൽ വിളിച്ച് വിവരങ്ങൾ നൽകുകയും ചെയ്യാം.
പൊതുനിരത്തുകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള കാറുകള്‍, മോട്ടോര്‍ബോട്ടുകള്‍, പോര്‍ട്ടബ്ൾ കാബിനുകള്‍ എന്നിവ യെല്ലാം മന്ത്രാലയത്തിൻെറ കീഴിലുള്ള കമ്മിറ്റി നീക്കുന്നുണ്ട്. വീടുകൾക്ക് മുന്നിലോ പൊതുസ്ഥലത്തോ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വാഹനങ്ങളാണ് ഇത്തരത്തിൽ നീക്കുന്നത്. മറ്റുള്ളവർക്ക് അപകടം സംഭവിക്കുന്ന നിലയിൽ ആണെങ്കിലും അത്തരം വാഹനങ്ങൾ നീക്കും. ഇത്തരത്തിലുള്ള വാഹനങ്ങൾ നീക്കാൻ മന്ത്രായലയം മുന്നുദിവസത്തെ സമയമാണ് അനുവദിക്കുന്നത്. ഈ സമയത്തിനുള്ളിൽ ഉടമ വാഹനം നീക്കിയില്ലെങ്കിൽ അത് നീക്കാനുള്ള അവകാശം മന്ത്രാലയത്തിന് കൈവരുമെന്നാണ് പൊതുശുചിത്വനിയമം പറയുന്നത്. വാഹനങ്ങൾ നീക്കി അധികൃതർ സൂക്ഷിപ്പു സ്ഥലത്ത് എത്തിച്ചാൽ വാഹനത്തിൻെറ ഉടമ 1000 റിയാൽ പിഴ മുനിസിപ്പാലിറ്റിക്ക് നൽകണം. ലൈറ്റ് വാഹനങ്ങൾക്ക് 500 റിയാലും ഹെവി വാഹനങ്ങൾക്ക് 800 റിയാലും മണ്ണുമാന്തി യന്ത്രം പോലുള്ള വലിയ വാഹനങ്ങളോ ഉപകരണങ്ങളോ ആണെങ്കിൽ അവക്ക് 2000 റിയലും ഇതിന് പുറേമ മുനിസിപ്പാലിറ്റിക്ക് ഫീസ് നൽകണം. വാഹനങ്ങൾ നീക്കം ചെയ്ത ചെലവിലേക്കായി ഈ തുക മെക്കാനിക്കൽ എക്യുപ്മെൻറ് വകുപ്പിലേക്കാണ് നൽകേണ്ടത്.
വാഹനങ്ങൾ തിരിച്ചെടുക്കാനും സംവിധാനം
വാഹനങ്ങളുെട കൂട്ടത്തിൽ തങ്ങളുടെ വാഹനങ്ങൾ ഉണ്ടെങ്കിൽ ഉടമകൾക്ക് മന്ത്രാലയത്തെ സമീപിച്ച് വാഹനം തിരിച്ചെടുക്കാനുള്ള സംവിധാനവുമുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ ഉടമകൾക്ക് മുനിസിപ്പാലിറ്റി ഒാഫിസുകളിലെത്തി വാഹനങ്ങൾക്കായി അവകാശം ഉന്നയിക്കാം. ഇതിനായി ഒാഫിസ് സമയത്ത് 44348832 എന്ന ഹോട്ട്ലൈൻ നമ്പറിൽ ബന്ധപ്പെടണം. വാഹനങ്ങളുെട ഉടമകൾ ചുമതലപ്പെടുത്തുന്നയാൾക്കും വാഹനം തിരികെ കൊണ്ടുപോകാം.
സർക്കാർ സേവന ആപ്പായ മെട്രാഷ് ടുവിലാണ് ഇതുസംബന്ധിച്ച പുതിയ സേവനമുള്ളത്. പൊലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ വാഹനങ്ങൾക്കാണ് ഇത് ബാധകം. മെട്രാഷ് ടു ആപ് ലോഗിൻ ചെയ്താൽ 'ട്രാഫിക് സർവിസസ്' എന്ന വിേൻഡോ തുറക്കണം. ഇതിൽ ഉള്ള 'വെഹിക്ൾ സർവിസ്' എന്ന വിൻഡോ വീണ്ടും തുറക്കണം. ഇതിലാണ് ഇതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.