വാഹനമോടിക്കുേമ്പാൾ മൊബൈൽ ബന്ധം വിഛേദിക്കും
text_fieldsദോഹ: ൈഡ്രവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ സിഗ്നലുകൾ വിഛേദിക്കപ്പെട്ട് ഫോൺ കോൾ ഡിസ്കണക്ട് ചെയ്യാൻ സാധിക്കുന്ന ഉപകരണം വരുന്നു. 34ാമത് ട്രാഫിക് വാരാഘോഷവുമായി ബന്ധപ്പെട്ട ഖത്തർ സയൻറിഫിക് ക്ലബ് പവലിയനിലാണ് ഉപകരണം പ്രദർശനത്തിനുള്ളത്. ഗതാഗത സുരക്ഷാരംഗത്ത് ഇത് വളരെ പ്രധാനപ്പെട്ട ഉപകരണമാണെന്ന് ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് മേധാവി ബ്രിഗേഡിയർ മുഹമ്മദ് സഅദ് അൽ ഖർജി പറഞ്ഞു.
ഇതിെൻറ ഉപയോഗവും വാഹനങ്ങളിൽ ഇത് സ് ഥാപിക്കുന്നത് സംബന്ധിച്ചും ഗതാഗത വകുപ്പ് പഠിക്കും. വാഹനങ്ങളുടെ ടെക്നിക്കൽ പരിശോധന പൂർത്തി യാക്കുന്നതിന് വാഹനങ്ങളിൽ ഇൗ ഉപകരണം സ്ഥാപിക്കണമെന്ന നിർദേശം മുന്നോട്ടുവെക്കുമെന്നും അദ്ദേഹം പറഞ്ഞു. അധിക ഗതാഗത അപകടങ്ങളും ഉണ്ടാകുന്നത് വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗി ക്കുന്നതുമൂലമാണ്. ഇത് ഖത്തറിൽ മാത്രമല്ല, മറ്റ് രാഷ്ട്രങ്ങളിലും ഇതുതന്നെയാണ് അവസ്ഥയെന്നും അൽ ഖ ർജി ചൂണ്ടിക്കാട്ടി. ഈ പ്രശ്നം പരിഹരിക്കുന്നതിന് പുതിയ ഉപകരണം ഏറെ സഹായിക്കുമെന്ന് തന്നെയാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
