മൂന്ന് മാസത്തിലേറെയായി പിടിച്ചിട്ട വാഹനങ്ങൾ ഉടൻ തിരിച്ചെടുക്കണം
text_fieldsദോഹ: നിയമലംഘനത്തെ തുടർന്ന് പിടിച്ചെടുത്ത വാഹനങ്ങൾ തിരിച്ചെടുക്കാൻ ഉടമകൾക്ക് 30 ദിവസത്തെ സമയപരിധി അനുവദിച്ച് ആഭ്യന്തര മന്ത്രാലയം. മൂന്ന് മാസത്തിലധികമായി പിടിച്ചെടുത്ത വാഹനങ്ങൾ വീണ്ടെടുക്കുന്നതിനായാണ് ഉടമകൾക്ക് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആഗസ്റ്റ് 9 ഞായറാഴ്ച മുതൽ 30 ദിവസത്തെ സമയപരിധി അനുവദിച്ചത്.
വാഹനങ്ങൾ വീണ്ടെടുക്കുന്നതിന് ഇൻഡസ്ട്രിയൽ ഏരിയയിലെ സ്ട്രീറ്റ് 52-ൽ സ്ഥിതി ചെയ്യുന്ന വെഹിക്കിൾ ഇൻപൗണ്ട്മെന്റ് സെക്ഷൻ സന്ദർശിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയും വാഹനങ്ങൾ സൂക്ഷിച്ചതിനുള്ള സ്റ്റോറേജ് ഫീസും അടച്ചുതീർത്ത് ഉടമകൾക്ക് വാഹനങ്ങൾ സ്വന്തമാക്കാം. നിർദ്ദിഷ്ട 30 ദിവസത്തിനകം വാഹനങ്ങൾ തിരിച്ചെടുക്കാത്ത പക്ഷം, നടപടിക്രമങ്ങൾ പാലിച്ച് വാഹനങ്ങൾ ലേലത്തിൽ വിൽക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

