Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപണം കൊണ്ടുപോകുന്ന...

പണം കൊണ്ടുപോകുന്ന വാഹനങ്ങളാണ്​, സുരക്ഷ പ്രധാനം

text_fields
bookmark_border
പണം കൊണ്ടുപോകുന്ന വാഹനങ്ങളാണ്​, സുരക്ഷ പ്രധാനം
cancel
camera_alt

ആഭ്യന്തര മന്ത്രാലയത്തിലെ എസ്​റ്റാബ്ലിഷ്മെൻറ്സ്​ ആൻഡ് മിഷൻസ്​ സംഘടിപ്പിച്ച ഒാൺലൈൻ ബോധവത്​കരണ സെമിനാറിൽ ഉന്നത ഉദ്യോഗസ്​ഥൻ സംസാരിക്കുന്നു

ദോഹ: പണം കൊണ്ടുപോകുന്ന വാഹനങ്ങൾ നിർബന്ധമായും സുരക്ഷ മാനദണ്ഡങ്ങളും നിബന്ധനകളും പാലിച്ചിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയത്തിലെ എസ്​റ്റാബ്ലിഷ്മെൻറ്സ്​ ആൻഡ് മിഷൻസ്​ സംഘടിപ്പിച്ച ഒാൺലൈൻ ബോധവത്​കരണ സെമിനാറിലാണ് കർശന നിർദേശം നൽകിയിരിക്കുന്നത്.'സ്വകാര്യ സുരക്ഷ ഗാർഡുകളുടെ ഉത്തരവാദിത്തങ്ങളും ചുമതലകളും' വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സുരക്ഷ കമ്പനികളിൽനിന്നും കമ്യൂണിറ്റി സ്​കൂളുകളിൽനിന്നുമുള്ള 480ലധികം സുരക്ഷ മേധാവികളും പ്രതിനിധികളും പങ്കെടുത്തു.

പണം ​െകാണ്ടുപോകുന്ന വാഹനങ്ങളുടെ എല്ലാ വശങ്ങളും സായുധമായിരിക്കണം. വാഹനത്തി​െൻറ ഉൾഭാഗം ചുരുങ്ങിയത് രണ്ട് ഭാഗമായി തിരിച്ചിരിക്കണം. ൈഡ്രവറുടെ ഡോറിന് പുറമേ, അകത്തേക്കും പുറത്തേക്കുമായി ഒരേയൊരു വാതിൽ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ.വാഹനങ്ങളുടെ മുന്നിലും പിറകിലുമായി നിരീക്ഷണ കാമറകൾ സ്​ഥാപിച്ചിരിക്കണം. ട്രാക്കിങ്​ ഉപകരണവും ആശയവിനിമയത്തിനുള്ള ഉപകരണവും അലാറവും സ്​ഥാപിച്ചിരിക്കണം. വാഹനത്തി​െൻറ പ്രവർത്തനങ്ങളും വാഹനത്തിലെ ആശയവിനിമയവും റെക്കോഡ് ചെയ്യാൻ കഴിയുന്ന ബ്ലാക്ക് ബോക്സ്​ ഉണ്ടായിരിക്കണം.

പണം കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് എല്ലാ ദിവസവും രാവിലെ എട്ടിന് മുമ്പായി ഓപറേഷൻസ്​ ഡിപ്പാർട്​മെൻറ് അതോറിറ്റിയിൽ റിപ്പോർട്ട് ചെയ്യണം. ഇതിൽ എല്ലാ നീക്കങ്ങളും രേഖപ്പെടുത്തിയിരിക്കണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.േബ്രക്ക് ഡൗൺ, സംശയകരമായ സാഹചര്യത്തിലുള്ള പ്രവർത്തനങ്ങൾ തുടങ്ങി എന്തെങ്കിലും അപകടങ്ങൾ സംഭവിക്കുകയാണെങ്കിലോ ശ്രദ്ധയിൽപെട്ടാലോ ബന്ധപ്പെട്ട അതോറിറ്റിയെ വിവരമറിയിച്ചിരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vehicles carry money
Next Story