Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

പു​റം​സ്​​ഥ​ല​ങ്ങ​ളി​ലെ വാ​ഹ​ന അ​റ്റ​കു​റ്റ​പ്പ​ണി നി​രോ​ധി​ച്ചു

text_fields
bookmark_border
പു​റം​സ്​​ഥ​ല​ങ്ങ​ളി​ലെ വാ​ഹ​ന അ​റ്റ​കു​റ്റ​പ്പ​ണി നി​രോ​ധി​ച്ചു
cancel

ദോ​ഹ: പു​റം​സ്​​ഥ​ല​ങ്ങ​ളി​ൽ വാ​ഹ​നം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​ത്​ നി​രോ​ധി​ച്ചു. തു​റ​സ്സാ​യ സ്​​ഥ​ല​ങ്ങ​ളി​ലും റോ​ഡ​രി​കി​ലും ​െവ​ച്ച്​ വാ​ഹ​ന​ങ്ങ​ൾ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​ത്​ ന​ഗ​ര​ങ്ങ​ളി​ലെ​യും വാ​ണി​ജ്യ​കേ​ന്ദ്ര​ങ്ങ​ളി​ലെ​യും ഓ​​ട്ടോ റി​പ്പ​യ​ർ വ​ർ​ക്​​ഷോ​പ്പു​ക​ൾ നി​ർ​ത്ത​ണ​മെ​ന്ന്​ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

നി​യ​മ​പ്ര​കാ​രം സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ അ​നു​വ​ദി​ച്ച സ്​​ഥ​ല​ങ്ങ​ളി​ലോ കെ​ട്ടി​ട​ങ്ങ​ളി​ലോ അ​ല്ലാ​തെ റോ​ഡ​രി​കു​ക​ൾ, പാ​ർ​ക്കി​ങ്​ സ്​​ഥ​ല​ങ്ങ​ൾ, അ​നു​ബ​ന്ധ സ്​​ഥ​ല​ങ്ങ​ൾ, താ​മ​സ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക്​ സ​മീ​പം തു​ട​ങ്ങി​യ​വ​ക​ളി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ വി​വി​ധ ത​ര​ത്തി​ലു​ള്ള അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഇ​നി​മു​ത​ൽ ന​ട​ത്താ​ൻ പാ​ടി​ല്ല. സ്​​ഥാ​പ​ന​ങ്ങ​ളി​ൽ വാ​ഹ​നം ക​യ​റ്റി പ​ണി ന​ട​ത്താ​ൻ ക​ഴ​ിയു​ന്ന സ്​​ഥ​ല​സൗ​ക​ര്യ​മി​ല്ലെ​ങ്കി​ൽ ഇ​തി​ന​നു​സ​രി​ച്ച സ്​​ഥ​ല​ങ്ങ​ളി​ലേ​ക്ക്​ ന​ട​പ​ടി​ക​ൾ പാ​ലി​ച്ച്​ സ്​ ​ഥാ​പ​നം മാ​റ്റ​ണം.

ഓ​​ട്ടോ ഇ​ല​ക്​​ട്രി​ക്ക​ൽ റി​പ്പ​യ​ർ, ഓ​​ട്ടോ ഓ​യി​ൽ ചേ​ഞ്ച്, റി​പ്പ​യ​ർ, ട​യ​ർ മാ​റ്റ​ൽ, ട​യ​ർ വി​ൽ​പ​ന, ഓ​​ട്ടോ എ​ൻ​ജി​ൻ റി​പ്പ​യ​ർ, റേ​ഡി​േ​യ​റ്റ​ർ റി​പ്പ​യ​ർ, ഓ​​ട്ടോ ബ്രേ​ക്​​​സ്​ റി​പ്പ​യ​ർ, ഓ​​ട്ടോ ഗ്ലാ​സ്​ റി​പ്പ​യ​ർ, ഓ​​​ട്ടോ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ റി​പ്പ​യ​ർ, ഓ​​ട്ടോ ബാ​ല​ൻ​സി​ങ്, ഓ​​ട്ടോ ക​മ്പ്യൂ​ട്ട​ർ പ്രോ​ഗ്രാ​മി​ങ്, ഓ​​ട്ടോ എ​യ​ർ​ക​ണ്ടീ​ഷ​നി​ങ്​ റി​പ്പ​യ​ർ, ഓ​​ട്ടോ ആ​ക്​​സ​സ​റീ​സ്​ ഇ​ൻ​സ്​​റ്റ​ലേ​ഷ​ൻ, കാ​ർ സീ​റ്റ്​​സ്​ അ​പ്​​ഹോ​ൾ​സ്​​റ്റ​റി, കാ​ർ ആ​ക്​​സ​സ​റീ​സ്​ വി​ൽ​പ​ന തു​ട​ങ്ങി​യ പ​ണി​ക​ളെ​ല്ലാം ഇ​ത്ത​ര​ത്തി​ൽ ന​ട​ത്തു​ന്ന​ത്​ നി​രോ​ധ​ന​ത്തി​ൽ ഉ​ൾ​െ​പ്പ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vehicle repairs in outlying areas were prohibited
Next Story