Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവാ​ഹ​ന ന​മ്പ​റു​ക​ൾ...

വാ​ഹ​ന ന​മ്പ​റു​ക​ൾ ഇ​നി എ​ളു​പ്പം; സൗ ം ​ആ​പ് വ​ഴി 18 മു​ത​ൽ

text_fields
bookmark_border
sooum app
cancel

ദോ​ഹ: വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് ഇ​ഷ്ട ന​മ്പ​റു​ക​ൾ സ്വ​ന്ത​മാ​ക്കാ​ൻ സൗ​ക​ര്യ​വു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ‘സൗ ം’ ​ആ​പ്ലി​ക്കേ​ഷ​നെ​ത്തു​ന്നു. ഖ​ത്ത​ർ ദേ​ശീ​യ ദി​ന​മാ​യ ഡി​സം​ബ​ർ 18 മു​ത​ൽ ആ​പ് വ​ഴി ന​മ്പ​റു​ക​ൾ ബു​ക്ക് ചെ​യ്ത് ലേ​ല​ത്തി​ലൂ​ടെ സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് മ​ന്ത്രാ​ല​യം സാ​മൂ​ഹി​ക മാ​ധ്യ​മ പ്ലാ​റ്റ്ഫോം വ​ഴി അ​റി​യി​ച്ചു.

സൗ ം ​ആ​പ്പി​ലെ ‘ഷോ ​ഇ​ന്റ​റ​സ്റ്റ്’ എ​ന്ന ഓ​പ്ഷ​ൻ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടാ​ണ് ബു​ക്കി​ങ് ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കേ​ണ്ട​ത്. വി​വി​ധ ന​മ്പ​റു​ക​ളും അ​വ​യു​ടെ നി​ര​ക്കു​ക​ളും ആ​പ്പി​ൽ ന​ൽ​കി​യി​രി​ക്കും. തി​ര​ഞ്ഞെ​ടു​ത്ത ന​മ്പ​റി​ന് ഒ​രു ആ​വ​ശ്യ​ക്കാ​ര​ൻ മാ​ത്ര​മാ​ണെ​ങ്കി​ൽ ആ ​തു​ക​ക്കു ത​ന്നെ ന​മ്പ​ർ ന​ൽ​കും.

ഒ​രേ ന​മ്പ​റി​ന് ഒ​ന്നി​ല​ധി​കം പേ​ർ താ​ൽ​പ​ര്യം കാ​ണി​ച്ചാ​ൽ ഇ​ന്റേ​ണ​ൽ ബി​ഡി​ങ്ങി​ലൂ​ടെ വി​ജ​യി​യെ ക​ണ്ടെ​ത്തും. ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള ന​മ്പ​ർ തി​ര​ഞ്ഞെ​ടു​ത്ത​തി​ന് ശേ​ഷം ഡെ​പ്പോ​സി​റ്റ് തു​ക അ​ട​ക്ക​ണം. തു​ട​ർ​ന്ന് നി​ർ​ദി​ഷ്ട സ​മ​യ കാ​ല​യ​ള​വി​നു​ള്ളി​ൽ​ത​ന്നെ ന​മ്പ​ർ ന​ൽ​കു​ന്ന​താ​യി​രി​ക്കും. ആ​ൻ​ഡ്രോ​യ്ഡ്, ആ​പ് സ്റ്റോ​ർ എ​ന്നി​വ​യി​ൽ ആ​പ്ലി​ക്കേ​ഷ​ൻ ല​ഭ്യ​മാ​ണ്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​ണ് ന​മ്പ​ർ ലേ​ല​ത്തി​നാ​യി ‘സൗ ം’ ​ആ​പ് ഒ​രു​ക്കു​ന്ന​ത് മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar national dayVehicle numberSooum
News Summary - Vehicle numbers are now easy; From 18 via Sooum App
Next Story