വാഹനാപകട മരണം; ഏറെയും കാൽനടക്കാർ
text_fieldsദോഹ: ഖത്തറിലെ റോഡപകടങ്ങളില്‍ ജീവൻ നഷ്ടമാവുന്നവരിൽ ഏറെയും കാല്നടക്കാരെന്ന് പഠനം. ഖത്തർ സെന്റർ ഫോർ ട്രാൻസ്പോർട്ട് ആൻഡ് ട്രാഫിക് സേഫ്റ്റിയാണ് കണക്കുകള്‍ പുറത്തുവിട്ടത്. വാഹനങ്ങളുടെ വേഗതയാണ് മിക്ക അപകടങ്ങളിലും മരണനിരക്ക് ഉയര്‍ത്തുന്നത്. 50 കിലോമീറ്ററിൽ താഴെയുള്ള വേഗത്തിൽ വാഹനം ഇടിക്കുമ്പോള്‍ മരണനിരക്ക് അഞ്ചു ശതമാനമാണ്. എന്നാല്‍, 50 കിലോമീറ്റര്‍ വേഗത്തില്‍ അത് 29 ശതമാനവും 70 കിലോമീറ്ററിൽ ഓടുന്ന വാഹനം വരുത്തുന്ന അപകടമാണെങ്കിൽ മരണനിരക്ക് 76 ശതമാനവുമായി ഉയരുന്നതായി ഖത്തർ സെന്റർ ഫോർ ട്രാൻസ്പോർട്ട് ആൻഡ് ട്രാഫിക് സേഫ്റ്റിയുടെ പഠനത്തില്‍ പറയുന്നു.
70 കിലോമീറ്ററിന് മുകളില്‍ വേഗതയുള്ള അപകടങ്ങളില്‍ മരണനിരക്ക് 96 ശതമാനമാണ്. അപകടങ്ങള്‍ കുറക്കാന്‍ വാഹനം ഓടിക്കുന്നവരും കാല്‍നടക്കാരും ഒരുപോലെ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിച്ചു. പ്രത്യേകം നിശ്ചയിച്ച മേഖലകളില്‍ മാത്രമേ റോഡ് മുറിച്ചുകടക്കാവൂവെന്നും നടപ്പാതയിലൂടെ മാത്രം നടക്കാന്‍ ശ്രദ്ധിക്കണമെന്നും സിഗ്നൽ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

