നിറഞ്ഞുവിളഞ്ഞ് പച്ചക്കറിയും പഴങ്ങളും, ഇത് അലിയുടെ ഫാം
text_fieldsദോഹ: രാജ്യത്തിന് ആവശ്യമായ പച്ചക്കറികൾ ഇവിടെ തന്നെ ഉത്പാദിപ്പി ക്കാൻ രാജ്യവ്യാപകമായി പോളി ഫാമുകൾ നിർമാണം സജീവമാകുന്നു. ഇതിനക ം തന്നെ നിരവധി ഫാമുകളാണ് വിവിധ പ്രദേശങ്ങളിൽ ഒരുങ്ങിയിരിക്കുന്നത്. വെള്ളത്തിെൻറ ദൗർലഭ്യതയോ കാലാവസ്ഥാ വ്യതിയാനമോ ബാധിക്കാതെ തന്നെ ഹരിത ഫാമു കളിൽ പച്ചക്കറികൾ നിറഞ്ഞുനിൽക്കുന്നത് സന്തോഷക്കാഴ്ചയാണ്. ‘ഗ്ലോബൽ ഫാം ഫോർ വെജിറ്റബിൾസ്’ ഉടമ അലി അഹ്മദ് അൽകഅബി ഇത്തരം 100 ഹരിത ഫാമുകളാണ് ഇതിനകം നിർമിച്ചിരിക്കുന്നത്. ഉപരോധ ത്തിന് ശേഷമാണ് പച്ചക്കറി കൃഷിയിൽ ഇദ്ദേഹം സജീവമായത്. രാജ്യത്തിന് ആവശ്യമായ പച്ചക്കറികളും പഴ വർഗ്ഗങ്ങളും ഇറക്കുമതിയില്ലാതെ തന്നെ ഇവിടെ ഉത്പാദിപ്പിക്കാൻ സാധിക്കുമെന്ന് ഇദ്ദേഹം വ്യക്തമാക്കുന്നു. ഈ സീസണിൽ മാത്രം 12 ലക്ഷം കിലോ പച്ചക്കറിയും പഴ വർഗങ്ങളും ഇദ്ദേഹം ഉത്പാദിപ്പിച്ചു. കഴിഞ്ഞ സീ സണിൽ ഇത് എട്ട് ലക്ഷം കിലോ ആയിരുന്നു.
നിലവിൽ നാലിനം വഴുതിനങ്ങ ഇവിടെ യഥേഷ്ടം വിളയുന്നു. മൂന്നിനം തക്കാളിയും പിന്നെ ബീൻസ്, പച്ചമുളക്, ബ്രോക്കോളി, മക്ഡോണിസ്, മല്ലയില, പൊതീന, ജർജീർ എന്നിവ ആവശ്യത്തിന് ഉത്പാദനം തുടങ്ങി. രാസ വളങ്ങൾക്ക് പകരം നൂറ് ശതമാനം ജൈവ വളങ്ങളാണ് കൃ ഷിക്ക് ഉപയോഗപ്പെടുത്തുന്നത്. ബാക്കി വരുന്നതും കേട് വന്നതുമായ പച്ചക്കറികളും പഴ വർഗങ്ങളും ഉപയോ ഗിച്ചുള്ള ജൈവ വളങ്ങൾ ഇവിടെ തന്നെ ഉണ്ടാക്കുകയാണ്. കഴിഞ്ഞ വർഷം പന്ത്രണ്ട് മില്യൻ കിലോ ജൈവ വളമാണ് ഉണ്ടാക്കിയത്. ചെറുകിട കർഷകർക്കും അടുക്കള തോട്ടങ്ങൾക്കും നൽകാൻ മാത്രമാണ് നിലവിൽ ഇത് തികയുക.
എന്നാൽ വരും വർഷങ്ങളിൽ കൂടുതൽ ജൈവ വളം ഉത്പാദിപ്പിക്കുമെന്ന് അലി അൽകഅബി അറിയിച്ചു. വിവിധയിനം പഴ വർഗങ്ങളുടെ ഉത്പാദനവും ഫാമിൽ ആരംഭിച്ചു. ഇന്ത്യയിൽ നിന്നുള്ള പപ്പായ, സ്പെയിനിൽ നിന്നുള്ള ആപ്പിൾ, ഇന്തോനേഷ്യയിൽ നിന്ന് ഫാഷൻ ഫ്രൂട്ട്, ആഫ്രിക്കയിൽ നിന്ന് ഉറുമാൻ പഴം, വിവിധ രാ ജ്യങ്ങളിൽ നിന്നുള്ള ചെറുനാരങ്ങ തുടങ്ങിയവ ഈ വർഷം തന്നെ ഉണ്ടായിത്തുടങ്ങി. അടുത്ത സീസണിൽ വാണിജ്യാടിസ്ഥാനത്തിൽ വിളവെടുക്കാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
