കൃഷിയിലും നൂറുമേനിയുമായി എം.ഇ.എസ് സ്കൂൾ
text_fieldsഎം.ഇ.എസ് സ്കൂളിൽ നടന്ന വിളവെടുപ്പ് ഉത്സവത്തിന് പ്രിൻസിപ്പൽ ഹമീദ കാദർ നേതൃത്വം നൽകുന്നു
ദോഹ: പഠനത്തിരക്കുകൾക്കിടയിൽ സ്കൂൾ മുറ്റത്ത് നട്ടുവളർത്തിയ പച്ചക്കറികളിൽ നിന്ന് സമൃദ്ധമായ വിളവെടുപ്പുമായി എം.ഇ.എസ് ഇന്റർനാഷനൽ സ്കൂളിലെ വിദ്യാർഥികൾ. സ്കൂളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും പിന്തുണയോടെ ജൂനിയർ സെക്ഷൻ വിദ്യാർഥികൾ സ്കൂൾ അങ്കണത്തിൽ തന്നെ നട്ടുപിടിപ്പിച്ച പച്ചക്കറി തൈകളിൽ നിന്നാണ് ആഘോഷ പൂർവം വിളവെടുപ്പ് നടത്തിയത്.
കൃഷിപാഠങ്ങളും പരിസ്ഥിതി ബോധവത്കരണവും തലമുറകളിലേക്ക് പകരുകയെന്ന ലക്ഷ്യവുമായാണ് കൃഷി. സി.സി.എഫ്, യൂനിറ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ ഹമീദ കാദർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

