ദോഹ: ഇന്ത്യ-ഖത്തര്‍ സാംസ്കാരിക വര്‍ഷാഘോഷങ്ങളുടെ ഭാഗമായി വീണ സി ശേഷാദ്രി അവതരിപ്പി ച്ച ഭരതനാട്യം ആകര്‍ഷകമായി. ഇന്ത്യന്‍ കള്‍ച്ചറല്‍ സെൻററിെൻറ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. പ്രസിഡൻറ് എ.പി.മണികണ്ഠന്, ഐസിസി കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ നിര്‍മല ഷണ്മുഖപാണ്ഡ്യന്, ജനറല്‍ സെക്രട്ടറി സീനു പിള്ളെ, ജോയിൻറ് സെക്രട്ടറി അന്ജന് കുമാര്‍ ഗാംഗുലി, കള്‍ച്ചറല്‍ ആക്ടിവിറ്റീസ് ഹെഡ് ഡോ.നയന വാഗ്് തുടങ്ങിയവര്‍ സംസാരിച്ചു.
ഈ തലമുറയിലെ പ്രമുഖ ഭരതനാട്യം നര്‍ത്തകിയാണ് വീണ ചിക്കനഹള്ളി ശേഷാദ്രി. ചെന്നൈ കലാക്ഷേത്രല ഫൈന്‍ ആര്‍ട്സ് കോളേജില്‍നിന്നും പരിശീലനം നേടിയ വീണ ദൂരദര്‍ശനിലെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റാണ്. നിരവധി ദേശീയ, രാജ്യാന്തര ഷോകളിലും ഫെസ്റ്റിവലുകളിലും പരിപാടികളിലും സോളോ ഷോ അവതരിപ്പിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2019 5:37 AM GMT Updated On
date_range 2019-04-07T11:07:36+05:30വീണ സി ശേഷാദ്രിയുടെ ഭരതനാട്യം ശ്രദ്ധേയം
text_fieldsNext Story