ദോഹ: ഡിഫ്തീരിയ, ടെറ്റനസ്, വില്ലൻചുമ രോഗങ്ങളെ പ്രതിരോധിക്കുന്നതിെൻറ ഭാഗമായി സ്കൂളുകളിലെ പ്രതിരോധ വാക്സിൻ കാമ്പയിൻ ഇന്നാരംഭിക്കും. പകർച്ച വ്യാധികൾ തടയുന്നതിൽ രോഗപ്രതിരോധ ശേഷിയും വ്യക്തിഗത ശുചിത്വവും വളരെ പ്രധാനപ്പെട്ടതാണെന്ന് കാമ്പയിനോടനുബന്ധിച്ച് പൊതുജനാരോഗ്യമന്ത്രാലയം വ്യക്തമാക്കി. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ പകർച്ചവ്യാധികളിൽ നിന്നും തടഞ്ഞു നിർത്തുന്നതിൽ വാക്സിനേഷൻ പരിപാടികൾക്ക് മുഖ്യ പങ്കുണ്ടെന്ന് തെളിയിക്കപ്പെട്ടതാണെന്ന് മന്ത്രാലയത്തിലെ വാക്സിനേഷൻ വകുപ്പ് മേധാവി ഡോ. സുഹ അൽ ബയാത് പറഞ്ഞു. മില്യൻ കണക്കിന് ജനങ്ങളെ മരണത്തിൽ നിന്നും രക്ഷപ്പെടുത്തുന്നതിൽ വാക്സിനേഷന് വലിയ പങ്കുണ്ടെന്ന കാര്യം ലോകാരോഗ്യ സംഘടന ഗവേഷണങ്ങളിലൂടെ തെളിയിച്ചതാണെന്നും അവർ കൂട്ടിച്ചേർത്തു. മീസിൽസ് പോലുള്ള അപകടകരമായ രോഗങ്ങളെ ചില രാജ്യങ്ങൾ വാക്സിനേഷൻ മൂലം തീർത്തും ഇല്ലാതാക്കിയിട്ടുണ്ട്. വാക്സിനേഷൻ പോലെ തന്നെ രോഗപ്രതിരോധത്തിൽ വലിയ പ്രാധാന്യമുള്ളതാണ് വ്യക്തിഗത ശുചിത്വം. വാക്സിനേഷനുമായി ബന്ധപ്പെട്ട ശിൽപശാലയിൽ അവർ പറഞ്ഞു. മൂന്നാഴ്ച നീണ്ടുനിൽക്കുന്ന വാക്സിനേഷൻ കാമ്പയിനിലൂടെ 9000 വിദ്യാർഥികളെയാണ് ആരോഗ്യമന്ത്രാലയം ലക്ഷ്യം വെക്കുന്നത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2018 10:25 AM GMT Updated On
date_range 2018-08-19T09:39:57+05:30സ്കൂൾ പ്രതിരോധ വാക്സിൻ കാമ്പയിൻ ഇന്ന് ആരംഭിക്കും
text_fieldsNext Story