അഭ്യാസപ്രകടനങ്ങളോടെ ‘വതൻ’ സമാപനം
text_fieldsവതൻ അഭ്യാസത്തിന്റെ സമാപനത്തിൽ ഉപപ്രധാനമന്ത്രി ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അതിയ്യ, ആഭ്യന്തരമന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ആൽഥാനി എന്നിവർ ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കുന്നു, പാരാഗ്ലൈഡർമാരുടെ പ്രദർശനം
നവംബർ ആദ്യ വാരത്തിലായിരുന്നു പരിശീലന പരിപാടികൾ നടന്നത്
ദോഹ: ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അതിയ്യയെയും ആഭ്യന്തര മന്ത്രിയും ലെഖ്വിയ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ആൽഥാനിയെയും സാക്ഷിയാക്കി വതൻ അഭ്യാസ പ്രകടനങ്ങൾക്ക് പ്രൗഢഗംഭീരമായ സമാപനം. വിവിധ മന്ത്രിമാർ, നേതാക്കൾ, വിവിധ സേനാവിഭാഗങ്ങളുടെ മുതിർന്ന ഉദ്യോഗസ്ഥർ, സുരക്ഷാമേധാവികൾ എന്നിവർ പങ്കെടുത്തു. തീവ്രവാദവിരുദ്ധ സേനാ പരിശീലനം, വി.ഐ.പി സുരക്ഷ, സ്ഫോടനവസ്തുക്കൾ കൈകാര്യംചെയ്യുന്നതിലെ പരിശീലനം, സ്വയംപ്രതിരോധം ഉൾപ്പെടെ വിവിധ തലങ്ങളിലെ പരിശീലനവും അഭ്യാസവും പ്രകടിപ്പിച്ച സൈനിക പരേഡോടെയായിരുന്നു ‘വതൻ’ എക്സസൈസിന്റെ സമാപനം. അഭ്യാസങ്ങളിൽ പങ്കെടുത്തവരെയും പരിശീലനം പൂർത്തിയാക്കിയവരെയും ആദരിച്ചു. നവംബർ ആദ്യ വാരത്തിലായിരുന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വതൻ പരിശീലനപരിപാടികൾ നടന്നത്.