വടകര സ്വദേശി ഖത്തറിൽ നിര്യാതനായി
text_fieldsദോഹ: ദീർഘകാലമായി ഖത്തറിൽ ജോലിചെയ്യുന്ന കോഴിക്കോട് വടകര താഴങ്ങാടി കക്കുന്നത് കോയാന്റവിട കെ.കെ. മഹമൂദ് (65) നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ ഹമദ് ആശുപത്രിയിലായിരുന്നു മരണം.
45 വർഷത്തോളമായി ഖത്തറിലെ ഫരീജ് അൽ സുദാനിൽ ജോലി ചെയ്തുവരികയായിരുന്നു മഹമൂദ്. ഭാര്യ റംലയും ഇദ്ദേഹത്തിനൊപ്പം ഖത്തറിലുണ്ടായിരുന്നു. നടപടിക്രങ്ങൾക്കു ശേഷം മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കൾ അറിയിച്ചു.
വെള്ളിയാഴ്ച പുലർച്ചെയോടെ കോഴിക്കോട് എത്തിക്കുന്ന മൃതദേഹം, രാവിലെ എട്ടിന് വടകര താഴങ്ങടി ജുമുഅത്ത്പള്ളിയിൽ മയ്യിത്ത് നമസ്കാരത്തിന് ശേഷം ഖബറടക്കും. സഹോദരിമാർ: സുഹറ, റുഖിയ, പരേതരായ സഫിയ, കുഞ്ഞായിശ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

