Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസംരക്ഷിത...

സംരക്ഷിത പ്രദേശങ്ങൾക്ക്​​ വിവിധ പദ്ധതികൾ

text_fields
bookmark_border
സംരക്ഷിത പ്രദേശങ്ങൾക്ക്​​ വിവിധ പദ്ധതികൾ
cancel
camera_alt

അൽറീം റിസർവ്​ മേഖല

ദോഹ: പുൽമേടുകളും സസ്യജാലങ്ങളും നിറഞ്ഞ പ്രദേശങ്ങൾ (റിസർവ് മേഖലകൾ​) സംരക്ഷിക്കുന്നതിനായി രാജ്യത്തെ 50ലധികം മേഖലകളിൽ വിവിധ പദ്ധതികളുമായി മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയം. വിവിധയിടങ്ങളിൽ ഇത്തരം പ്രദേശങ്ങൾ നിലവിൽതന്നെ വേലികെട്ടി സംരക്ഷിച്ചുകഴിഞ്ഞു. പൊതുമരാമത്ത് അതോറിറ്റി അശ്ഗാലുമായി സഹകരിച്ച് മന്ത്രാലയത്തിന് കീഴിലെ പരിസ്​ഥിതി സംരക്ഷണ, വന്യജീവി വകുപ്പാണ് വേലി നിർമിക്കുന്നത്. മഴക്കാലത്തും വസന്തകാലത്തും മരുഭൂമിയിലെ ധാരാളം സസ്യങ്ങൾ വളരുന്ന ഇത്തരം പ്രദേശങ്ങളിൽ അനധികൃതമായി നിരവധി സന്ദർശകരെത്തുന്നുണ്ട്​. ഇത്​ തടയുകയും പരിസ്​ഥിതിയെ സംരക്ഷിക്കുകയുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.


സംരക്ഷിതപ്രദേശം വേലികെട്ടി സംരക്ഷിച്ചിരിക്കുന്നു

സംരക്ഷിക്കപ്പെട്ട അധിക പ്രദേശങ്ങളിലും വാഹനങ്ങളുടെ പ്രവേശനമാണ് വിലക്കിയിരിക്കുന്നത്. കാൽനടയായി ഇതിലേക്ക് പ്രവേശിക്കാനുള്ള അനുമതി അധികൃതർ നൽകിയിട്ടുമുണ്ട്. രാജ്യത്ത് അന്യംനിന്നുപോകുന്ന പുൽത്തകിടികളുടെയും പുൽമേട​ുകളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിന് പ്രവേശനം പൂർണമായും വിലക്കുന്നുണ്ട്. രാജ്യത്തെ പ്രധാന വന്യസസ്യങ്ങളുടെ വിത്തുകളത്രയും ഇതുപോലെയുള്ള പ്രദേശങ്ങളിലാണുള്ളത്. വിവിധ പ്രദേശങ്ങളുടെ പ്രാധാന്യമനുസരിച്ചാണ് ഇവയെ വേലികെട്ടി സംരക്ഷിക്കുന്നത്. സസ്യങ്ങളുടെ വളർച്ച, പരിസ്​ഥിതി സാമൂഹിക പ്രാധാന്യം, ഭീഷണി നേരിടുന്ന പുൽമേടുകൾ, അപൂർവയിനം സസ്യങ്ങളും ജന്തുക്കളും ഉൾപ്പെടുന്ന പ്രദേശങ്ങൾ, വടക്കൻ പ്രദേശങ്ങളിലെ ഉയർന്ന വനസാന്ദ്രതയുള്ള പ്രദേശങ്ങൾ, അൽ റീം സംരക്ഷിതപ്രദേശം എന്നിവയെല്ലാം ഇതിലുൾപ്പെടും.

ഏറെ പ്രസിദ്ധമായ അൽ ശുആ സംരക്ഷിതപ്രദേശവും (റിസർവ്​) വികസിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്​. അൽഖോർ-ദഖീറ മുനിസിപ്പാലിറ്റിയിൽ സ്​ഥിതിചെയ്യുന്ന അൽ ശുആ സംരക്ഷിതപ്രദേശം ഇരട്ടി വ്യാപ്തിയിലാക്കുകയാണ്​ ലക്ഷ്യം. നിലവിൽ 13,000 ചതുരശ്ര മീറ്റർ വിസ്​തീർണമാണ് റിസർവിനുള്ളത്​. അൽഖോർ പ്രദേശത്തെ കുടുംബങ്ങളുടെയും കുട്ടികളുടെയും ഇഷ്​ടകേന്ദ്രമാണ്​ അൽ ശുആ റിസർവ്​. 14 ഇനങ്ങളിൽപെട്ട മൃഗങ്ങളും പക്ഷികളും ഇവിടെയുണ്ട്​. ഒട്ടകപ്പക്ഷി, ടർക്കി പക്ഷി, വ്യത്യസ്​ത ഇനം കോഴികൾ, പ്രാവുകൾ, താറാവുകൾ, മയിലുകൾ, അറേബ്യൻ ഒറിക്സ്​, ഗാസൽസ്​, വലിയ ആമകൾ, ആടുകൾ, മുയലുകൾ, കുതിരകൾ എന്നിവയെല്ലാം ഉണ്ട്. ധാരാളം മരങ്ങളും ഹരിതപ്രദേശങ്ങളും റിസർവിെൻറ മറ്റൊരു സവിശേഷതയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story