വിവിധ റോഡുകൾ താൽക്കാലികമായി അടച്ചിടും
text_fieldsദോഹ: ദോഹയിലും പരിസരങ്ങളിലുമുള്ള വിവിധ റോഡുകളിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിനായി വിവിധ റോഡുകൾ താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് വിഭാഗമായ അശ്ഗാൽ അറിയിച്ചു. ഷെറാട്ടൺ ഇന്റർചേഞ്ചിൽനിന്ന് അൽ താവൂൻ ഇന്റർചേഞ്ചിലേക്ക് വരുന്ന റോഡിലെ രണ്ട് ലൈനുകൾ 15 വെള്ളിയാഴ്ച അർധരാത്രി 12 മുതൽ ശനിയാഴ്ച രാവിലെ അഞ്ചുവരെ അടച്ചിടും.
സൽവ റോഡിൽനിന്ന് മിശൈരിബ് ഇന്റർസെക്ഷനിലേക്ക് വരുന്ന വാഹനങ്ങൾക്ക് ജാബിർ ബിൻ അഹ്മദ് ഇന്റർസെക്ഷനിലെ ലെഫ്റ്റ് ടേൺ ലെയ്ൻ വെള്ളിയാഴ്ച പുലർച്ച രണ്ടു മുതൽ ഞായറാഴ്ച രാവിലെ അഞ്ചുവരെ പൂർണമായും അടച്ചിടും. അൽ ബിദ്ദ സ്ട്രീറ്റിൽ ഒറിക്സ് ഇന്റർചേഞ്ചിൽനിന്ന് വാദി അൽ സെയിൽ ഇന്റർസെക്ഷനിലേക്ക് വരുന്ന റോഡും ഭാഗികമായി അടച്ചിടും.വെള്ളിയാഴ്ച പുലർച്ച രണ്ടു മുതൽ ഞായറാഴ്ച രാവിലെ അഞ്ചു വരെയായിരിക്കും അടച്ചിടുക. വാഹനയാത്രികർക്ക് അവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ മറ്റു റോഡുകൾ ഉപയോഗിക്കണമെന്ന് അശ്ഗാൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

