Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവിവിധ സംഘടനകൾ...

വിവിധ സംഘടനകൾ സ്വാ​ത​ന്ത്ര്യ​ദി​നം ആഘോ​ഷിച്ചു

text_fields
bookmark_border
വിവിധ സംഘടനകൾ സ്വാ​ത​ന്ത്ര്യ​ദി​നം ആഘോ​ഷിച്ചു
cancel
camera_alt

 കെ.​പി.​എ​ഫ്.​ക്യൂ സ്വാ​ത​​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ നി​ന്ന്

കെ.​പി.​എ​ഫ്.​ക്യൂ

ദോ​ഹ: കെ.​പി.​എ​ഫ്.​ക്യു നേ​തൃ​ത്വ​ത്തി​ൽ ആ​സാ​ദീ കാ ​അ​മൃ​ത് മ​ഹോ​ത്സ​വ് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. അ​ൽ മ​ഷാ​ഫി​ലെ അ​ലീ​വി​യ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ട്രെ​യി​നി​ങ് ഹാ​ളി​ൽ ഐ.​ബി.​പി.​സി ചെ​യ​ർ​പേ​ഴ്‌​സ​നും നോ​ർ​ക്ക റൂ​ട്ട്സ്‌ ഡ​യ​റ​ക്ട​റും എ.​ബി.​എ​ൻ ഗ്രൂ​പ് ചെ​യ​ർ​മാ​നു​മാ​യ ജെ.​കെ. മേ​നോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​പി.​എ​ഫ്.​ക്യു പ്ര​സി​ഡ​ന്റ് കെ.​പി. അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​ഫ​ഷ​ന​ൽ ജീ​വി​ത​ത്തി​ലെ പി​രി​മു​റു​ക്കം ല​ഘൂ​ക​രി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ അ​ലീ​വി​യ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ക​ൺ​സ​ൽ​ട്ട​ന്റ് സൈ​ക്യാ​ട്രി​സ്റ്റ് ഡോ. ​ടി​ഷ 'ഫ്രീ​ഡം ഫ്രം ​ബേ​ൺ​ഔ​ട്ട്'​എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ക്ലാ​സ് എ​ടു​ത്തു.

സൈ​നേ​ഷ്, സൂ​ര​ജ്, ബി​ന്നി, സ​ഫീ​ർ, സ​ക്കീ​ർ മു​ല​ക്ക​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. കെ.​പി.​എ​ഫ്‌.​ക്യു ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ഹൈ​ൽ കൊ​ന്ന​ക്കോ​ട് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ആ​രി​ഫ്‌ ന​ന്ദി​യും പ​റ​ഞ്ഞു.


ഫ്ര​ണ്ട്​​സ്​ ഓ​ഫ്​ കോ​ഴി​ക്കോ​ട്​ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ പ്ര​തി​ജ്ഞ എ​ടു​ക്കു​ന്നു


ഫ്ര​ണ്ട്സ് ഓ​ഫ് കോ​ഴി​ക്കോ​ട്

ദോ​ഹ: ഫ്ര​ണ്ട്സ് ഓ​ഫ് കോ​ഴി​ക്കോ​ട് സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​കെ. പു​ത്തൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് ര​ഞ്ജി​ത്ത് ചാ​ലി​ൽ പ​താ​ക ഉ​യ​ർ​ത്തി.

കെ.​കെ.​വി. മു​ഹ​മ്മ​ദ​ലി, അ​ൻ​വ​ർ ബാ​ബു എ​ന്നി​വ​ർ സ​ന്ദേ​ശം കൈ​മാ​റി. ഫൈ​സ​ൽ മൂ​സ പ്ര​തി​ജ്ഞ വാ​ച​കം ചെ​ല്ലി​ക്കൊ​ടു​ത്തു. അ​ഡ്വ. രാ​ജ​ശ്രീ, സി​റാ​ജ് ചി​റ്റാ​രി, റി​യാ​സ് ബാ​ബു, സ​മീ​ർ നെ​ങ്ങി​ച്ച, സാ​ജി​ദ് ബ​ക്ക​ർ, റ​ഷീ​ദ് പു​തു​ക്കു​ടി, രൂ​പേ​ഷ് മേ​നോ​ൻ, ഫി​റോ​സ്, റം​ല മു​ഹ​മ്മ​ദ്‌ അ​ലി, ഷം​ല സാ​ജി​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ൽ ട്ര​ഷ​റ​ർ മ​ൻ​സൂ​ർ അ​ലി ന​ന്ദി പ​റ​ഞ്ഞു.

സി.​ഐ.​സി. റ​യ്യാ​ൻ സോ​ൺ

ദോ​ഹ: സെ​ന്റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി (സി.​ഐ.​സി) റ​യ്യാ​ൻ സോ​ണ​ൽ ഭാ​ര​വാ​ഹി​ക​ളും യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളും ഒ​ത്തു​ചേ​ർ​ന്ന് 75ാമ​ത് ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു.

സോ​ണ​ൽ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് റി​യാ​സ് ടി. ​റ​സാ​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മി​തി അം​ഗം മു​ഹ​മ്മ​ദ് റ​ഫീ​ഖ് ത​ങ്ങ​ൾ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്റ് സു​ബു​ൽ അ​ബ്ദു​ൽ അ​സീ​സ്, സോ​ണ​ൽ സെ​ക്ര​ട്ട​റി ഷി​ബി​ലി സി​ബ്‌​ഗ​ത്തു​ള്ള, സം​ഘ​ട​ന സെ​ക്ര​ട്ട​റി എം.​എം. അ​ബ്ദു​ൽ ജ​ലീ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​നീ​സ് റ​ഹ്‌​മാ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കു​ന്നു

സ്നേ​ഹ​വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു

ദോ​ഹ: സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി സി.​ഐ.​സി ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ സൗ​ത്ത് യൂ​നി​റ്റ് സ്നേ​ഹ​വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു. ക​ൾ​ച​റ​ൽ ഫോ​റം ഖ​ത്ത​ർ സെ​ക്ര​ട്ട​റി അ​നീ​സ് റ​ഹ്‌​മാ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് സ​ലീം എ​ൻ.​പി. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​യ്യാ​ൻ സോ​ണ​ൽ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് റി​യാ​സ് ടി. ​റ​സാ​ഖ്, സോ​ണ​ൽ സെ​ക്ര​ട്ട​റി ഷി​ബി​ലി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ക​ലാ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി​യ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന് യൂ​നി​റ്റ് സെ​ക്ര​ട്ട​റി മ​ൻ​സൂ​ർ, ഇ​ബ്രാ​ഹിം, ഇ​ക്ബാ​ൽ, ബ​ഷീ​ർ, ഫി​റോ​സ്, റ​സാ​ഖ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Independence Day celebrations.
News Summary - Various organizations have organized Independence Day celebrations.
Next Story