വഖൂദിെൻറ ഇൗ വർഷത്തെ മൂന്നുമാസ ലാഭം 176.5 മില്യൻ
text_fieldsദോഹ: ഖത്തർ ഫ്യൂവൽ കമ്പനിയായ വഖുദ് ഈ വർഷത്തെ ആദ്യ പാദ സാമ്പത്തിക റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. മാർച്ച് 31ന് അവസാനിപ്പിച്ച റിപ്പോർട്ടിൽ കമ്പനിയുടെ ആകെ ലാഭം 176.5 മില്യൻ റിയാൽ രേഖപ്പെടുത്തി.
കഴിഞ്ഞ വർഷം ഇതേ കാലയളവിലെ കമ്പനിയുടെ ആകെ ലാഭം 242.7 മില്യൻ റിയാലായിരുന്നു. 66.2 മില്യൻ റിയാലിെൻറ (27ശതമാനം) കുറവാണ് പുതിയ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കമ്പനിയുടെ ഇ.പി.എസ്(ഏണിംഗ് പെർ ഷെയർ) 1.77ഖത്തർ റിയാലാണ് ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 2.44 റിയാലായിരുന്നു. 2016 സാമ്പത്തിക വർഷത്തിൽ 9 ശതമാനം ബോണസ് ഷെയർ നൽകിയതായും വഖൂദ് സാമ്പത്തിക റിപ്പോർട്ടിൽപറയുന്നു. കമ്പനിയുടെ ആകെ മുതൽ ആസ്തി 10.4 ബില്യൻ റിയാൽ. ആകെ ഓഹരിയുടമകളുടെ ഓഹരി 6.5 ബില്യൻ റിയാൽ ഈ കാലയളവിൽ കവിഞ്ഞിട്ടുണ്ട്.
കമ്പനിയുടെ സാമ്പത്തിക റിപ്പോർട്ട് ഡയറക്ടർ ബോർഡ് വിശകലനം ചെയ്യുകയും റിപ്പോർട്ടിന് അംഗീകാരം നൽകുകയും ചെയ്തതായി വഖൂദ് സി.ഇ.ഒ സഅദ് റാഷിദ് അൽ മുഹന്നദി പറഞ്ഞു. വഖൂദിെൻറ 22 പുതിയ പെേട്രാൾ സ്റ്റേഷനുകൾ നിർമ്മാണത്തിെൻറ വിവിധ ഘട്ടങ്ങളിലാണെന്നും നിലവിലെ പെേട്രാൾ സ്റ്റേഷനുകളുടെ വിപുലീകരണവും മറ്റ് നിർമ്മാണ പ്രവർത്തനങ്ങളും പുരോഗതി പ്രാപിച്ചു കൊണ്ടിരിക്കുകയാണെന്നും സഅദ് അൽ മുഹന്നദി സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.