Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവാ​പ്സ ഖ​ത്ത​ർ...

വാ​പ്സ ഖ​ത്ത​ർ പെ​രു​ന്നാ​ൾ സം​ഗ​മം

text_fields
bookmark_border
വാ​പ്സ ഖ​ത്ത​ർ പെ​രു​ന്നാ​ൾ സം​ഗ​മം
cancel
camera_alt

വാ​ടാ​ന​പ്പ​ള്ളി പ്ര​വാ​സി സെ​ക്കു​ല​ർ അ​സോ​സി​യേ​ഷ​ൻ പെ​രു​ന്നാ​ൾ മു​ഹ​ബ്ബ​ത്ത് പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ മൈ​ലാ​ഞ്ചി മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം കൈ​മാ​റു​ന്നു

ദോ​ഹ: ഖ​ത്ത​ർ പ്ര​വാ​സി​ക​ളാ​യ തൃ​ശൂ​ർ ജി​ല്ല​യി​ലെ വാ​ടാ​ന​പ്പ​ള്ളി നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ വാ​ടാ​ന​പ്പ​ള്ളി പ്ര​വാ​സി സെ​ക്കു​ല​ർ അ​സോ​സി​യേ​ഷ​ൻ (വാ​പ്സ) പെ​രു​ന്നാ​ൾ മു​ഹ​ബ്ബ​ത്ത് എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ഈ​ദ് സം​ഗ​മം ന​ട​ത്തി. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വ​നി​താ വി​ങ്ങി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മൈ​ലാ​ഞ്ചി മ​ത്സ​ര​വും ന​ട​ന്നു. നി​ഹാ​ല പ​ർ​വീ​ൻ ഒ​ന്നാം സ്ഥാ​ന​വും ഇ​ച്ചു ആ​ഷി​ഫ്, അ​ലീ​ഷ അ​ർ​ജു​ൻ തു​ട​ങ്ങി​യ​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. കു​ട്ടി​ക​ളു​ടെ ഒ​പ്പ​ന, നൃ​ത്താ​വി​ഷ്‌​കാ​ര​ങ്ങ​ൾ, വാ​പ്സ ടീ​മി​ന്റെ ഗാ​ന​മേ​ള എ​ന്നി​വ ഉ​ൾ​പ്പെ​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

സ്പോ​ർ​ട്സ് മീ​റ്റി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നാ​യു​ള്ള ജ​ഴ്സി പ്ര​കാ​ശ​ന​വും ച​ട​ങ്ങി​ൽ ന​ട​ന്നു. മേ​യ് 28ന് ​ആ​രം​ഭി​ച്ച സ്പോ​ർ​ട്സ് മീ​റ്റ് ജൂ​ൺ 12ന് ​സ​മാ​പി​ക്കും. ക്രി​ക്ക​റ്റ്, ഫു​ട്ബാ​ൾ, ബാ​ഡ്മി​ന്റ​ൺ, ചെ​സ്, കാ​രം​സ് തു​ട​ങ്ങി​യ വി​വി​ധ കാ​യി​ക ഇ​ന​ങ്ങ​ളി​ലെ മ​ത്സ​ര​ങ്ങ​ൾ ഇ​തി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

ച​ട​ങ്ങി​ൽ വാ​പ്സ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ലാ​ൽ അ​യ്നി​ക്ക​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്റ് കെ.​വി. പ്രേം​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​നാ​ഫ് അ​യ്നി​ക്ക​ൽ, എ.​എ. ഷാ​ജി, പി.​ഡി. ജോ​ർ​ജ്, പി.​എ​സ്.​എം. ഹു​സൈ​ൻ, അ​ബ്ദു​റ​സാ​ഖ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​നീ​ഷ് വ​ത്സ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഷെ​ഫീ​ർ വാ​ടാ​ന​പ്പ​ള്ളി അ​വ​താ​ര​ക​നാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eid celebrationgulfnewsqatar​
News Summary - vapsa qatar eid celebration
Next Story