വനിതാ മികവ്, ഐ.ബി.പി.സി ഖത്തർ ‘ഐവെൻ’ കൂട്ടായ്മക്ക് തുടക്കം
text_fieldsഐ.ബി.പി.സി ഖത്തർ വിമൻ എക്സലൻസ് നെറ്റ്വർക്ക് ‘ഐവെൻ’ പരിപാടിയിൽ പങ്കെടുത്തവർ
ദോഹ: ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽസ് കൗൺസിൽ (ഐ.ബി.പി.സി) ഖത്തർ വനിതകൾക്കായി ഐ.ബി.പി.സി വിമൻ എക്സലൻസ് നെറ്റ്വർക് (ഐവെൻ) ലോഞ്ച് ചെയ്തു. ദോഹ ഐബിസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി സന്ധ്യ ഭട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഖത്തറിലെ പ്രഫഷനൽ, സാമൂഹിക മേഖലകളിൽ ഇന്ത്യൻ സ്ത്രീകളുടെ മികവിനെ പ്രോത്സാഹിപ്പിക്കുന്നതിനായി തുടക്കമിട്ട കൂട്ടായ്മയെ അവർ അഭിനന്ദിച്ചു.
ഖത്തറിലുള്ള ഇന്ത്യൻ വനിത പ്രഫഷനലുകൾ, സംരംഭകർ, കമ്യൂണിറ്റി നേതാക്കൾ, മറ്റ് എംബസി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സ്വാഗതഭാഷണത്തിൽ ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ് കൂട്ടായ്മയുടെ ലക്ഷ്യവും കാഴ്ചപ്പാടും അദ്ദേഹം വിശദീകരിച്ചു. ഐ.ബി.പി.സി വൈസ് പ്രസിഡന്റ് ശുഭി ശർമ സംരംഭത്തിന് പിന്നിൽ പ്രവർത്തിക്കുന്നവരെയും പ്രവർത്തന മേഖലകളും പരിചയപ്പെടുത്തി.
സാമ്പത്തിക സാക്ഷരത, സംരംഭകത്വം, ആരോഗ്യം, ഫിറ്റ്നസ്, കരിയർ വികസനം, ഓൺലൈൻ സംരംഭങ്ങൾ തുടങ്ങി ഐവെന് കീഴിൽ ലക്ഷ്യമിടുന്ന നിരവധി മേഖലകൾ അവതരിപ്പിച്ചു. വിവിധ സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്നവർ അവരുടെ മേഖലകളെക്കുറിച്ച് വിശദീകരിച്ചു. പ്രവർത്തനങ്ങൾക്ക് ഐവൻ വളന്റിയർമാർ നേതൃത്വം നൽകും. കേക്ക് മുറിക്കൽ ചടങ്ങോടെ പരിപാടി സമാപിച്ചു. കൂടുതൽ വിവരങ്ങൾക്കും ഐവെന്റെ ഭാഗമാകാനും ബന്ധപ്പെടുക: frontdesk@ibpcqatar.com.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

