Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാണിമേൽ പ്രവാസി ഫോറം ഇഫ്താർ സംഗമം നാളെ
text_fieldsbookmark_border
ദോഹ: ഖത്തർ വാണിമേൽ പ്രവാസി ഫോറം ഇഫ്താർ സംഗമവും സ്നേഹസദസ്സും വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഏഷ്യൻ ടൗൺ റിക്രിയേഷൻ ഹാളിൽ നടക്കുന്ന പരിപാടിയിൽ ഷഫീഖ് വാഫി ചുങ്കത്തറ റമദാൻ സന്ദേശം നൽകും. ദോഹ ഹെൽത്ത്കെയർ ഗ്രൂപ്പുമായി ചേർന്നുള്ള ആരോഗ്യപരിശോധന നാലുമണി മുതൽ ആരംഭിക്കും.
പ്രവാസി ഫോറം നടത്തിയ വിവിധ മത്സരവിജയികൾക്കുള്ള സമ്മാനവിതരണവും ചടങ്ങിൽ നടക്കും. വൈകീട്ട് അഞ്ചിന് മുമ്പ് റിക്രിയേഷൻ ഹാളിൽ എത്തുന്നവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്കും പ്രത്യേക സമ്മാനങ്ങൾ നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
Next Story

