വാണിമേൽ പ്രവാസി ഫോറം ബാഡ്മിന്റൺ
text_fieldsവാണിമേൽ പ്രവാസി ഫോറം ബാഡ്മിന്റൺ ടൂർണമെന്റ് വിജയികൾ സംഘാടകർക്കൊപ്പം
ദോഹ: ഖത്തർ വാണിമേൽ പ്രവാസി ഫോറം ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. 16 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ആരിഫ് താവോട്ട്, ഷറഫ് അലി സഖ്യം ജേതാക്കളായി. ഷംസുദ്ദീൻ, സഹീൽ സഖ്യം രണ്ടാം സ്ഥാനവും അർഷാദ്-മുഹമ്മദ് മൂന്നാം സ്ഥാനവും നേടി.
ഹാമിൽട്ടൺ ഇന്റർനാഷനൽ സ്കൂളിൽ നടന്ന ടൂർണമെന്റ് ഇന്ത്യൻ സ്പോർട്സ് സെന്റർ സെക്രട്ടറി പ്രദീപ് പിള്ള ഉദ്ഘാടനം ചെയ്തു. മൊയ്തു ഒന്തത്ത്, തസ്നീം അലി, സുഹൈൽ കരിപ്പുള്ളിൽ, സുബൈർ പി.കെ, അബ്ദുസ്സമദ്, സുഹൈൽ, സാദത്ത്, അബ്ദുറഹ്മാൻ, അജ്മൽ കെ.പി., ജാഫർ, സജീർ കോടിയൂറ, സുബൈർ കെ.കെ, സാദിഖ് ചെന്നാടൻ, എം.കെ. അബ്ദുസ്സലാം, ശമ്മാസ് കളത്തിൽ, ഇസ്മായിൽ സി.കെ., റസാഖ് സി.കെ., സമീർ കോടിയൂറ തുടങ്ങിയവർ നേതൃത്വം നൽകി.

