വാണിമേൽ പ്രവാസി ഫോറം ഭാരവാഹികൾ
text_fieldsമൊയ്തു (പ്രസി.), തസ്നീം അലി (ജന. സെക്ര.), സുഹൈൽ (ട്രഷ.)
ദോഹ: ഖത്തർ വാണിമേൽ പ്രവാസി ഫോറം അടുത്ത രണ്ടുവർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി മൊയ്തു ഒന്തത്, ജനറൽ സെക്രട്ടറിയായി തസ്നീം അലി, ട്രഷററായി സുഹൈൽ കരിപ്പുള്ളിൽ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ജനറൽ ബോഡി യോഗം ഐ.സി.ബി.എഫ് അഡ്വൈസറി ബോർഡ് ചെയർമാൻ എസ്.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. ഷമ്മാസ് കളത്തിൽ അധ്യക്ഷതവഹിച്ചു.
പ്രവർത്തന റിപ്പോർട്ട് സി.കെ. ഇസ്മായിലും വരവ് ചെലവ് കണക്ക് എം.കെ. മൻസൂറും അവതരിപ്പിച്ചു. കെ.കെ. സുബൈർ സ്വാഗതവും സുഹൈൽ കരിപ്പുള്ളിൽ നന്ദിയും പറഞ്ഞു.
മറ്റു ഭാരവാഹികൾ: സജീർ കോടിയൂറ, പി.കെ. സുബൈർ, എം.പി. അബ്ദുറഹ്മാൻ, ജാഫർ മാമ്പിലാൻ (വൈസ് പ്രസി.), ടി.എൻ.കെ. സുഹൈൽ, സാദത്ത് സാഗ, കെ.പി. അജ്മൽ, വി.കെ. അബ്ദുസ്സമദ് (സെക്ര.), കെ.വി. സാദിഖ്, മമ്മു കളത്തിൽ, സാദിഖ് ചെന്നാടൻ, പൊയിൽ കുഞ്ഞമ്മദ്, എം.പി. ഷംസുദ്ദീൻ, അജ്മൽ തെങ്ങലക്കണ്ടി തുടങ്ങിയവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

