Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവാ​ണി​മേ​ൽ ഫോ​റം...

വാ​ണി​മേ​ൽ ഫോ​റം വോ​ളി​ബാ​ൾ നാ​ളെ

text_fields
bookmark_border
വാ​ണി​മേ​ൽ ഫോ​റം വോ​ളി​ബാ​ൾ നാ​ളെ
cancel
camera_alt

‘നെ​റ്റ് ബാ​ഷ്’ വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ പ​ങ്കെ​ടു​ക്കു​ന്ന വാ​ണി​മേ​ൽ പ്ര​വാ​സി ഫോ​റം ടീ​മി​ന്റെ ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ദോ​ഹ : ഖ​ത്ത​ർ വാ​ണി​മേ​ൽ പ്ര​വാ​സി ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്ന ‘നെ​റ്റ് ബാ​ഷ് 23’ വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്റ് വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.ഉ​ച്ച​ക്ക് മൂ​ന്ന് മ​ണി മു​ത​ൽ മി​സൈ​മി​ർ ഹാ​മി​ൽ​ട്ട​ൺ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ലെ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

ഖ​ത്ത​റി​ലെ പ്ര​മു​ഖ ടീ​മു​ക​ൾ അ​ണി​നി​ര​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ മു​ൻ വോ​ളി​ബാ​ൾ താ​ര​വും ഖ​ത്ത​ർ വോ​ളി അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ സൈ​ദ് ജു​മാ അ​ൽ ഹി​തി​മി, ഇ​ബ്രാ​ഹിം മു​ഹ​മ്മ​ദ് അ​ൽ​നാ​മ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും.ടൂ​ർ​ണ​മെ​ന്റി​ൽ ത​മി​ഴ്നാ​ട് വോ​ളി ക്ല​ബ്, തു​ളു കോ​ട്ട, ദോ​സ്താ​നാ ദോ​ഹ, ടീം ​ലൈം ഫ്ര​ഷ് റ​സ്റ്റോ​റ​ന്റ്, ഇ​വാ​ഖ്, ടീം ​വാ​ണി​മേ​ൽ പ്ര​വാ​സി ഫോ​റം എ​ന്നീ ആ​റ് ടീ​മു​ക​ളാ​ണ് മാ​റ്റു​ര​ക്കു​ക. വി​ജ​യി​ക​ൾ​ക്ക് പ്രൈ​സ് മ​ണി​യും ട്രോ​ഫി​യും സ​മ്മാ​ന​മാ​യി ല​ഭി​ക്കും.

വാ​ണി​മേ​ൽ പ്ര​വാ​സി ഫോ​റം ജഴ്സി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ പ്ര​വാ​സി ഫോ​റം പ്ര​സി​ഡ​ന്‍റ് ശ​മ്മാ​സ് ക​ള​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ദി​ഖ് ചെ​ന്നാ​ട​ൻ, എം.​കെ അ​ബ്ദു​സ്സ​ലാം, അം​ജ​ദ് വാ​ണി​മേ​ൽ, ആ​രി​ഫ് ടി.​വി, സ​മീ​ർ മാ​സ്റ്റ​ർ, മ​ൻ​സൂ​ർ എം.​കെ, അ​സ്ഹ​ർ കെ.​സി, ന​സീം ക​ള​ത്തി​ൽ, സു​ഹൈ​ൽ കെ, ​അ​ൻ​സാ​ർ വാ​ണി​മേ​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ സു​ബൈ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സി.​കെ ഇ​സ്മാ​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VolleyballVanimel Forum
News Summary - Vanimel Forum Volleyball tomorrow
Next Story