വാണിമേൽ ഫോറം ബാഡ്മിൻറൺ ചാമ്പ്യൻഷിപ്
text_fieldsഖത്തർ വാണിമേൽ പ്രവാസി ഫോറം സംഘടിപ്പിക്കുന്ന അഡാക്സ് ബാഡ്മിൻറൺ ചാമ്പ്യൻഷിപ് ജേഴ്സി പ്രകാശനം ഐ.എസ്.സി മാനേജിങ് കമ്മിറ്റി അംഗം കെ.വി. ബോബൻ നിർവഹിക്കുന്നു
ദോഹ: ഖത്തർ വാണിമേൽ പ്രവാസി ഫോറം സംഘടിപ്പിക്കുന്ന അഡാക്സ് ബാഡ്മിൻറൺ ചാമ്പ്യൻഷിപ് ഒക്ടോബർ 15ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകീട്ട് 5.30 മുതൽ തുമാമ ഗ്രീൻവുഡ് ഇൻറർനാഷനൽ സ്കൂൾ ഗ്രൗണ്ടിലാണ് മത്സരം. കളിക്കാർക്കുള്ള ജേഴ്സി പ്രകാശനം റൊട്ടാന റസ്റ്റാറൻറിൽ ഇന്ത്യൻ സ്പോർട്സ് സെൻറർ മാനേജിങ് കമ്മിറ്റി അംഗം കെ.വി. ബോബൻ നിർവഹിച്ചു. ചടങ്ങിൽ പ്രവാസി ഫോറം പ്രസിഡൻറ് സാദിഖ് ചെന്നാടൻ അധ്യക്ഷത വഹിച്ചു. എം.കെ. അബ്ദുസ്സലാം, സി.കെ. ഇസ്മാഈൽ, എം.കെ. അംജദ് വാണിമേൽ, മൻസൂർ, കൺവീനർമാരായ പി.വി. ഷാനവാസ്, കെ.കെ. മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ശമ്മാസ് കളത്തിൽ സ്വാഗതം പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുനടന്ന ചാമ്പ്യൻഷിപ്പിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത ടീമുകളാണ് പങ്കെടുക്കുക.

