Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവാണിമേൽ ഫോറം ബോധവത്കരണ...

വാണിമേൽ ഫോറം ബോധവത്കരണ പരിപാടി

text_fields
bookmark_border
gulf news
cancel
camera_alt

ലോ​ക കേ​ര​ള സ​ഭാ മെം​ബ​റാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട റ​ഊ​ഫ് കൊ​ണ്ടോ​ട്ടി​യെ ഖ​ത്ത​ർ വാ​ണി​മേ​ൽ പ്ര​വാ​സി ഫോ​റം ഭാ​ര​വാ​ഹി​ക​ൾ ആ​ദ​രി​ക്കു​ന്നു

Listen to this Article

ദോ​ഹ: ഖ​ത്ത​ർ വാ​ണി​മേ​ൽ പ്ര​വാ​സി ഫോ​റം സ​ർ​ക്കാ​ർ ക്ഷേ​മ​പ​ദ്ധ​തി​ക​ളെ കു​റി​ച്ച് അം​ഗ​ങ്ങ​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള സ​ർ​ക്കാ​റി​ന് കീ​ഴി​ലു​ള്ള നോ​ർ​ക്ക പ​ദ്ധ​തി​ക​ൾ, പ്ര​വാ​സി ക്ഷേ​മ ബോ​ർ​ഡി​ന് കീ​ഴി​ലു​ള്ള പെ​ൻ​ഷ​ൻ പ​ദ്ധ​തി, മ​റ്റ് പ്ര​വാ​സി ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്നി​വ​യെ കു​റി​ച്ച്​ വി​ശ​ദീ​ക​ര​ണം ന​ൽ​കി. സ​ൽ​വ റോ​ഡി​ലു​ള്ള ടേ​സ്റ്റി വേ ​റ​സ്‌​റ്റാ​റ​ന്‍റ്​ ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ലോ​ക കേ​ര​ള സ​ഭാ അം​ഗം അ​ബ്​​ദു​ൽ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി പ്ര​വാ​സി​ക​ൾ​ക്കു​ള്ള സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള അ​റി​വി​ല്ലാ​യ്മ കാ​ര​ണം പ്ര​വാ​സി​ക​ൾ നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ പ്ര​വാ​സി ഫോ​റം പ്ര​സി​ഡ​ന്‍റ്​ ഷ​മ്മാ​സ് ക​ള​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ പ്ര​സി​ഡ​ന്റ് സാ​ദി​ഖ് ചെ​ന്നാ​ട​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. സു​ബൈ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഇ​സ്മ​യി​ൽ സി.​കെ. ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. ലോ​ക കേ​ര​ള സ​ഭാ മെം​ബ​റാ​യി വീ​ണ്ടും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട റ​ഊ​ഫ് കൊ​ണ്ടോ​ട്ടി​യെ ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ പൊ​യി​ൽ കു​ഞ്ഞ​മ്മ​ദും വൈ​സ് ചെ​യ​ർ​മാ​ൻ ടി.​കെ. ആ​ലി​ഹ​സ്സ​നും ചേ​ർ​ന്ന് പൊ​ന്നാ​ട അ​ണി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfqatar
News Summary - Vanimel Forum Awareness Program
Next Story