Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവന്ദേഭാരത് മിഷൻ: നാലാം...

വന്ദേഭാരത് മിഷൻ: നാലാം ഘട്ടത്തിൽ ഖത്തറിൽ നിന്ന് ഏഴ് വിമാനം കൂടി

text_fields
bookmark_border
വന്ദേഭാരത് മിഷൻ: നാലാം ഘട്ടത്തിൽ ഖത്തറിൽ നിന്ന് ഏഴ് വിമാനം കൂടി
cancel

ദോഹ: വന്ദേഭാരത് മിഷൻ നാലാം ഘട്ടത്തിൽ ഖത്തറിൽ നിന്ന് ഏഴ് വിമാനങ്ങൾ കൂടി ഇന്ത്യയിലേക്ക് പറക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. എയർ ഇന്ത്യ എക്സ്​പ്രസ്​ വെബ്സൈറ്റിൽ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്​. 

ഗയ, ജയ്പൂർ, അഹ്മദാബാദ്, വിജയവാഡ, വിശാഖപട്ടണം, തൃച്ചി നഗരങ്ങളിലേക്കാണ് പുതിയ വിമാനങ്ങൾ. ജൂലൈ 16  മുതൽ 27 വരെയുള്ള കാലയളവിലാണ് വിമാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ജൂലൈ 16നും 25നും ഡൽഹി വഴി രണ്ട്  വിമാനങ്ങളാണുള്ളത്. മറ്റു നഗരങ്ങളിലേക്കെല്ലാം ഓരോ വിമാനങ്ങളാണുള്ളത്. എയർ ഇന്ത്യ എക്സ്​പ്രസ്​ ആണ് സർവിസ്​  നടത്തുക. 

ഇന്ത്യയിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർ സ്വന്തം സംസ്​ഥാനങ്ങളിലെ തൊട്ടടുത്ത വിമാനത്താവളത്തിലേക്ക് തന്നെ ടിക്കറ്റ്  ബുക്ക് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും വിമാനമിറങ്ങിയാലുണ്ടാകുന്ന പ്രയാസങ്ങൾ ലഘൂകരിക്കുന്നതിനാണിതെന്നും  ഇന്ത്യൻ എംബസി യാത്രക്കാരെ ഓർമ്മിപ്പിച്ചു.

https://www.indianembassyqatar.gov.in/indian_nationals_repatriation_reg_form എന്ന ലിങ്ക്​ വഴി ആദ്യം ഇന്ത്യൻ  എംബസിയിൽ രജിസ്​റ്റർ ചെയ്യുകയാണ്​ വേണ്ടത്​. 

വന്ദേഭാരത് മിഷൻ വിമാനത്തോടൊപ്പം കണക്ടിങ് വിമാനങ്ങളിൽ ഒരിക്കലും ടിക്കറ്റ് ബുക്ക് ചെയ്യരുത്​. ആദ്യമിറങ്ങുന്ന സ്​ഥലത്ത് സമ്പർക്ക വിലക്ക് നിർബന്ധമാണ്​. യാത്ര, ക്വാറൻറീനുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ സ്വന്തം സംസ്​ഥാനത്തേക്ക് മാത്രം ടിക്കറ്റ് ബുക്ക് ചെയ്യണം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsPravasi ReturnVande Bharath
News Summary - vandebharath mission qatar -gulf news
Next Story