Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആ​വേ​ശ​മാ​യി...

ആ​വേ​ശ​മാ​യി വ​ളാ​ഞ്ചേ​രി മേ​ള

text_fields
bookmark_border
വ​ളാ​ഞ്ചേ​രി മേ​ള​
cancel
camera_alt

വ​ളാ​ഞ്ചേ​രി മേ​ള​യി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി വി​ജ​യി​ച്ച​വ​ർ ​ട്രോ​ഫി​ക​ളു​മാ​യി

ദോ​ഹ: ഫേ​സ് വ​ളാ​ഞ്ചേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വ​ളാ​ഞ്ചേ​രി മേ​ള​ക്ക് ദോ​ഹ മോ​ഡേ​ൺ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ സ​മാ​പ​ന​മാ​യി. പ​ട്ടാ​മ്പി റോ​ഡ് ഓ​വ​റോ​ൾ​ ജേ​താ​ക്ക​ളാ​യ​പ്പോ​ൾ, പെ​രി​ന്ത​ൽ​മ​ണ്ണ റോ​ഡ് റ​ണ്ണേ​ഴ്‌​സ് അ​പ്പാ​യി. സെ​ക്ക​ൻ​ഡ് റ​ണ്ണേ​ഴ്‌​സ് പ​ട്ടം കാ​ലി​ക്ക​റ്റ് റോ​ഡ് നേ​ടി.

റി​ട്ട. എ.​ഇ.​ഒ ന​വാ​സ് ഉ​ദ്ഘ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് സൈ​ഫ് വ​ളാ​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​രി​മ്പി​ളി​യം മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗ​വും എ.​എം.​യു.​പി സ്കൂ​ൾ മു​ൻ ഹെ​ഡ് മി​സ്ട്ര​സു​മാ​യ ന​ദീ​റ മു​ഖ്യാ​തി​ഥി​യാ​യി. അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ഷാ​ജി ഹു​സൈ​ൻ, ഫൈ​റൂ​സ് അ​ബൂ​ബ​ക്ക​ർ, ഡോ. ​ഹ​മീ​ദ്, കെ.​ടി. ക​മ​റു​ദ്ദീ​ൻ, എ​ക്സി​ക്യൂ​ട്ടിവ് മെം​ബ​ർ​മാ​രാ​യ സു​ബ്ഹാ​ൻ, നി​സാ​ർ, ക​രീം, താ​ഹി​ർ, മു​സാ​ദി​ഖ്, ജാ​സിം ഖ​മ​ർ, പി.​കെ. ഷാ​ഫി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

നാ​ല് ടീ​മു​ക​ൾ മ​ത്സ​രി​ച്ച മേ​ള​യി​ൽ മ​ദ​നി വ​ളാ​ഞ്ചേ​രി, കെ.​പി. ഷം​നാ​ദ്, ജം​ഷി ക​ഞ്ഞി​പ്പു​ര, സ​ക്കീ​ർ വെ​ണ്ട​ല്ലൂ​ർ എ​ന്നി​വ​ർ വി​വി​ധ ടീം ​നാ​യ​ക​രാ​യി. ഫേ​സ് വ​ളാ​ഞ്ചേ​രി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജ്നാ​സ് ആ​ലു​ങ്ങ​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ കെ.​പി. ഷം​നാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar News
News Summary - Valancherry Mela with excitement
Next Story