വക്റ ഡയബറ്റിക് സെൻറർ മിസൈദ് ആശുപത്രിയിലേക്ക് മാറ്റി
text_fieldsമിസൈദ് ആശുപത്രി
ദോഹ: അൽ വക്റ ആശുപത്രിക്ക് കീഴിലെ നാഷനൽ ഡയബറ്റിസ് സെൻറർ മിസൈദ് ആശുപത്രിയിലേക്ക് മാറ്റി.
പ്രമേഹ രോഗവുമായി ബന്ധപ്പെട്ട കൂടുതൽ രോഗികളെ ചികിത്സിക്കുന്നതിന് സെൻററിന് കീഴിലുള്ള മൾട്ടി ഡിസിപ്ലിനറി ടീമിനെ ഇതു പ്രാപ്തരാക്കും. 2014ലാണ് അൽ വക്റ ആശുപത്രിയിൽ നാഷനൽ ഡയബറ്റിസ് സെൻറർ പ്രവർത്തനമാരംഭിക്കുന്നത്. രാജ്യത്തിെൻറ തെക്ക് ഭാഗത്തുള്ളവർക്ക് പ്രമേഹ രോഗത്തിന് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാൻ കേന്ദ്രം ഏറെ സഹായകമായിരുന്നു. കഴിഞ്ഞ വർഷം മാത്രം 20000ത്തിലധികം രോഗികളാണ് വക്റയിലെ കേന്ദ്രത്തിൽ സന്ദർശനം നടത്തിയത്.
രോഗികൾക്ക് ഏറ്റവും മികച്ച ഡോക്ടർമാരുമായി ആശയവിനിമയം നടത്തുന്നതിനും വ്യക്തിഗത ചികിത്സ ലഭ്യമാക്കുന്നതിനുമായുള്ള വൺ സ്റ്റോപ് ഷോപ് ആയാണ് നാഷനൽ ഡയബറ്റിസ് സെൻറർ രൂപകൽപന ചെയ്തിരിക്കുന്നതെന്ന് എൻഡോൈക്രനോളജി, ഡയബറ്റിസ്, മെറ്റബോളിസം വിഭാഗം മേധാവിയും സീനിയർ കൺസൽട്ടൻറുമായ ഡോ. മഹ്മൂദ് സിരീ പറഞ്ഞു. രോഗിക്ക് ആവശ്യങ്ങളനുസരിച്ച് കേന്ദ്രത്തിൽനിന്നും ആരോഗ്യ വിദ്യാഭ്യാസം, മരുന്നുകൾ, ചികിത്സ ഉപകരണങ്ങൾ എന്നിവ നൽകിവരുന്നു. രോഗിക്ക് ആവശ്യമാണെങ്കിൽ പ്രത്യേക വ്യക്തിഗത ചികിത്സയും ഇവിടെനിന്ന് നൽകുന്നു. പ്രമേഹരോഗ ചികിത്സയിൽ ലോകോത്തര ചികിത്സയാണ് ഹമദ് മെഡിക്കൽ കോർപറേഷനിൽ ലഭ്യമായിട്ടുള്ളത് -അദ്ദേഹം കൂട്ടിച്ചേർത്തു.
വക്റയിൽനിന്നും മിസൈദ് ആശുപത്രിയിലേക്ക് നാഷനൽ ഡയബറ്റിസ് സെൻറർ മാറ്റുമ്പോൾ, വിദഗ്ധ ടീമിന് കൂടുതൽ രോഗികളെ പരിശോധിക്കാൻ സാധിക്കുെമന്നും വിശാലമായ സൗകര്യങ്ങളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നതെന്നും ഇത് രോഗികൾക്ക് മിക ച്ച ചികിത്സാനുഭവം നൽകുമെന്നും മിസൈദ് നാഷനൽ ഡയബറ്റിസ് സെൻററിലെ ഡയബറ്റിസ് കെയർ ഡയറക്ടറും സീനിയർ കൺസൽട്ടൻറുമായ ഡോ. ഖാലിദ് ദുഖാൻ പറഞ്ഞു. മിസൈദിലെ ഡയബറ്റിസ് സെൻററിന് പുറമേ, ഹമദ് ജനറൽ ആശുപത്രിയിലും വിമൻസ് വെൽനസ് റിസർച് സെൻററിലും ഓരോ നാഷനൽ ഡയബറ്റിസ് സെൻറർ പ്രവർത്തിക്കുന്നുണ്ട്.