Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വടകര സഹൃദയവേദിഅനുശോചിച്ചു
text_fieldsbookmark_border
വടകര സഹൃദയവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുശോചന യോഗം
മനാമ: പ്രശസ്ത നാടക കലാകാരനും ബഹ്റൈൻ വടകര സഹൃദയവേദിയുടെ സജീവ പ്രവർത്തകനുമായിരുന്ന ദിനേശ് കുറ്റിയിലിന്റെ നിര്യാണത്തിൽ സഹൃദയവേദി അനുശോചിച്ചു.
ആക്ടിങ് പ്രസിഡന്റ് എൻ.പി. അഷ്റഫിന്റെ അധ്യക്ഷതയിലായിരുന്നു അനുശോചന യോഗം. ദിനേശിന്റെ സ്വദേശമായ അമരാവതിയിലെ വസതിയിൽ നടന്ന സംസ്കാര ചടങ്ങിൽ വടകര സഹൃദയ വേദിയുടെ പ്രസിഡന്റ് സുരേഷ് മണ്ടോടി പുഷ്പചക്രം സമർപ്പിച്ചു.
സംഘടനയുടെ വിവിധ ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Next Story

