Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിലെ വാക്​സിനുകൾ...

ഖത്തറിലെ വാക്​സിനുകൾ ഡെൽറ്റ വകഭേദം പ്രതിരോധിക്കും

text_fields
bookmark_border
ഖത്തറിലെ വാക്​സിനുകൾ ഡെൽറ്റ വകഭേദം പ്രതിരോധിക്കും
cancel
camera_alt

ഹമദ്​ ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്​ടർ ഡോ. യൂസുഫ്​ അൽ

മസ്​ലമാനി

ദോഹ: ഖത്തറിൽ നൽകുന്ന വാക്​സിനുകൾ കോവിഡ്​ ഡെൽറ്റ വകഭേദങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുമെന്ന്​ ഹമദ്​ ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്​ടർ ഡോ. യൂസുഫ്​ അൽ മസ്​ലമാനി. രാജ്യത്ത്​ ഡെൽറ്റ വകഭേദം കണ്ടെത്തിയതായി കഴിഞ്ഞദിവസം ഇദ്ദേഹം സ്​ഥിരീകരിച്ചിരുന്നു. എന്നാൽ, ആശങ്കപ്പെടാനില്ലെന്നും ഖത്തറിൽ നൽകുന്ന കോവിഡ്​ വാക്​സിനുകൾ അപകടകരമായ വകഭേദങ്ങളെ ഫലപ്രദമായും സുരക്ഷിതമായും നേരിടാൻ കരുത്തുള്ളതാണെന്നും ഖത്തർ ടി.വിക്ക്​ നൽകിയ അഭിമുഖത്തിൽ ഡോ. യൂസുഫ്​ അൽ മസ്​ലമാനി പറഞ്ഞു. '

വാക്​സിൻ സ്വീകരിക്കുന്നത്​ ആരോഗ്യസുരക്ഷ ഉറപ്പാക്കും. വാക്​സിൻ എടുത്തവർക്ക്​ ഡെൽറ്റ വകഭേദം ബാധിച്ചാലും രോഗലക്ഷണങ്ങൾ താരതമ്യേനെ കുറവാകും. എന്നാൽ, വാക്​സിൻ സ്വീകരിക്കാത്തവർക്ക്​ കൂടുതൽ ഗുരുതരമാവാനും ആശുപത്രിയിൽ ഐ.സി.യു ചികിത്സ തേടാനും സാധ്യതയുണ്ട്​' -ഡോ. മസ്​ലമാനി പറഞ്ഞു.

അതേസമയം, വാക്​സിൻ എടുത്തവരും രോഗവ്യാപനത്തെ ചെറുക്കാൻ കരുതിയിരിക്കണം. 'വാക്​സിൻ സുരക്ഷിതവും ഫലപ്രദവുമാണ്​. എന്നാൽ, പുതിയ പഠനങ്ങൾ പ്രകാരം വാക്​സിൻ എടുത്തവരിൽനിന്ന്​ വാക്​സിൻ സ്വീകരിക്കാത്തവരിലേക്ക്​ രോഗം വ്യാപിപ്പിക്കാൻ കാരണമാവുന്നുണ്ട്​. അതിനാൽ, എല്ലാവരും കോവി​ഡ്​ പ്രോേട്ടാകോൾ പ്രകാരമുള്ള കരുതലുകൾ സ്വീകരിക്കണം. മാസ്​ക്​ അണിയുക, സാമൂഹിക അകലം പാലിക്കുക, കൈകൾ ഇടവേളകളിലായി കഴുകുക എന്നിവയാണ്​ ഏറ്റവും ഫലപ്രദമായ മുൻകരുതൽ' -മെഡിക്കൽ ഡയറക്​ടർ പറഞ്ഞു. രാജ്യത്ത്​ ഇനിയും വാക്​സിൻ എടുക്കാൻ ബാക്കിയുള്ളവർ എത്രയും വേഗം ഭാഗമാവുക എന്നതാണ്​ പരിഹാരം. ലോകത്ത്​ ഇതിനകം 450 കോടി ​ഡോസ്​ വാക്​സിൻ നൽകിക്കഴിഞ്ഞു. ഗുരുതരമായ പാർശ്വഫലങ്ങളൊന്നും എവിടെയും റിപ്പോർട്ട്​ ചെയ്​തിട്ടില്ല.

വാക്​സിൻ സ്വീകരിച്ച ചിലർക്ക്​ രണ്ടു ദിവസത്തെ ചെറിയ ശാരീരിക അസ്വസ്​ഥതകൾ അല്ലാതെ കാര്യമായ പാർശ്വഫലങ്ങളൊന്നും റി​പ്പോർട്ട്​ ചെയ്​തിട്ടുമില്ലെന്നും ഡോ. മസ്​ലമാനി പറഞ്ഞു. സമൂഹത്തിലെ മുഴുവൻപേരും വാക്​സിൻ എടുക്കുകയാണ്​ ആർജിത പ്ര​തിരോധം സ്വന്തമാക്കാനുള്ള മാർഗം. പൊതുവിൽ രോഗവ്യാപനം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞു. ഈദ്​ അവധിക്കുപിന്നാലെ, കഴിഞ്ഞ ആഴ്​ചകളിൽ നേരിയ തോതിൽ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​ മാറ്റിനിർത്തിയാൽ രാജ്യം സുരക്ഷിതവുമാണ്​ -മെഡിക്കൽ ഡയറക്​ടർ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vaccines in Qatar will protect the Delta variety
Next Story