വാക്സിൻ നടപടികൾ ഊർജിതം: മാളുകളിൽ ഉപഭോക്താക്കൾ കൂടി
text_fieldsഹൈപ്പർമാർക്കറ്റിൽ കോവിഡ് ചട്ടങ്ങൾ പാലിച്ച് നിൽക്കുന്ന ഉപഭോക്താക്കൾ
ദോഹ: കോവിഡ്-19നെതിരായ വാക്സിനേഷൻ കാമ്പയിൻ പുരോഗമിക്കുകയാണ്. വാക്സിൻ കൂടുതൽ ജനങ്ങളിലെത്തിയതോടെ മാളുകളിലേക്കും വാണിജ്യ കേന്ദ്രങ്ങളിലേക്കും ഷോപ്പിങ്ങിനെത്തുന്നവരുടെ എണ്ണത്തിൽ വർധനയുണ്ട്.വാക്സിൻ സ്വീകരിക്കുന്നതിന് മുമ്പ് ഒാൺലൈൻ ഷോപ്പിങ്ങും ഹോം ഡെലിവറിയും ശീലിച്ചവരിൽ അധികപേരും വാക്സിനെടുത്തതോടെ ഇപ്പോൾ നേരിട്ടുള്ള ഷോപ്പിങ് ആരംഭിച്ചിരിക്കുകയാണ്.
ഉപഭോക്താക്കൾക്കൊപ്പം സ്റ്റോർ ജീവനക്കാരും വാക്സിനെടുത്തതോടെ തിരികെ ജോലിയിൽ പ്രവേശിച്ചുകൊണ്ടിരിക്കുകയാണ്.രാജ്യത്തെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റിലെ ജീവനക്കാരിലധികവും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. രാജ്യത്ത് കോവിഡ്-19 വ്യാപനം തടയുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കുന്ന ഖത്തർ അധികൃതരെ പ്രശംസിക്കുകയാണ് എല്ലാവരും.ജോലിയിൽ വ്യാപൃതരാകുന്നതിനും ഭയാശങ്കകളില്ലാതെ ജോലിയെടുക്കുന്നതിനും വാക്സിൻ സഹായിക്കുന്നുവെന്നും മാളുകളിലെ ജീവനക്കാരും പറയുന്നു.രാജ്യത്തെ സൂപ്പർമാർക്കറ്റുകളും മറ്റു റീട്ടെയിൽ ഹൈപ്പർമാർക്കറ്റുകളും സുരക്ഷ ഉറപ്പാക്കുന്നതിെൻറ ഭാഗമായി കർശന നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.