Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവാക്​സിനേഷൻ: ഖത്തർ...

വാക്​സിനേഷൻ: ഖത്തർ ​രണ്ടാം റാങ്കിൽ

text_fields
bookmark_border
വാക്​സിനേഷൻ: ഖത്തർ ​രണ്ടാം റാങ്കിൽ
cancel

ദോ​ഹ: അ​തി​വേ​ഗ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​വു​ന്ന ഖ​ത്ത​റി​ന്​ രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ൽ അം​ഗീ​കാ​രം. രാ​ജ്യ​ത്ത്​ കോ​വി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 80 ശ​ത​മാ​നം പി​ന്നി​ട്ട വാ​ർ​ത്ത​ക​ൾ​ക്കു​പി​ന്നാ​ലെ, ജ​ന​സം​ഖ്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ശ​ത​മാ​നം പേ​ർ വാ​ക്​​സി​നെ​ടു​ത്ത രാ​ജ്യ​ങ്ങ​ളി​ൽ ലോ​ക​ത്ത്​ ര​ണ്ടാം സ്​​ഥാ​നം എ​ന്ന ബ​ഹു​മ​തി ഖ​ത്ത​റി​നെ തേ​ടി​യെ​ത്തി.

ലോ​ക​മെ​മ്പാ​ടു​മു​ള്ള കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ൻ വി​വ​ര​ങ്ങ​ൾ സ​മാ​ഹ​രി​ക്കു​ന്ന 'ഔ​വ​ർ വേ​ൾ​ഡ്​ ഇ​ൻ ഡാ​റ്റ' പ്ര​സി​ദ്ധീ​ക​രി​ച്ച സ്​​ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണ്​ ഖ​ത്ത​റി​നെ രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ൽ ര​ണ്ടാം സ്​​ഥാ​ന​ത്തെ​ത്തി​ച്ച​ത്. ഒ​രു ഡോ​സ്​ എ​ങ്കി​ലും വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ 92.3 ശ​ത​മാ​ന​മാ​യ​തോ​ടെ​യാ​ണ്​ ലോ​ക​ത്ത്​ ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ ശ​ത​മാ​നം പേ​ർ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​രു​ടെ പ​ട്ടി​ക​യി​ൽ ഖ​ത്ത​ർ ര​ണ്ടാ​മ​തെ​ത്തി​യ​ത്.

വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ൻ യോ​ഗ്യ​രാ​യ 12 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​രു​ടെ ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യാ​ണ്​ ശ​ത​മാ​നം ക​ണ​ക്കാ​ക്കു​ന്ന​ത്. 20 ല​ക്ഷ​ത്തി​ന്​ മു​ക​ളി​ൽ ജ​ന​സം​ഖ്യ​യു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ ക​ണ​ക്കി​ൽ ര​ണ്ട്​ ഡോ​സും സ്വീ​ക​രി​ച്ച്​ സ​മ്പൂ​ർ​ണ വാ​ക്​​സി​നേ​റ്റ​ഡ്​ ആ​യ​വ​രു​ടെ പ​ട്ടി​ക​യി​ൽ അ​ഞ്ചാം സ്​​ഥാ​ന​ത്താ​ണ്​ ഖ​ത്ത​ർ. രാ​ജ്യ​ത്തി​ൻെ​റ സ​മ്പൂ​ർ​ണ വാ​ക്​​സി​നേ​ഷ​ൻ യ​ജ്ഞ​ത്തി​ന്​ കൂ​ടു​ത​ൽ ഊ​ർ​ജം ന​ൽ​കു​ന്ന​താ​ണ്​ രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ൽ തേ​ടി​യെ​ത്തി​യ ഈ ​അം​ഗീ​കാ​രം. ഖ​ത്ത​റി​ലെ ആ​കെ ജ​ന​സം​ഖ്യ​യു​ടെ 79.8 ശ​ത​മാ​നം പേ​ർ ഒ​രു ഡോ​സ്​ വാ​ക്​​സി​നെ​ങ്കി​ലും ഇ​തു​വ​രെ സ്വീ​ക​രി​ച്ചു. 68.9 ശ​ത​മാ​നം ര​ണ്ട്​ ഡോ​സും സ്വീ​ക​രി​ച്ചു​വെ​ന്നാ​ണ്​ ക​ണ​ക്ക്. ആ​കെ വി​ത​ര​ണം ചെ​യ്​​ത ഡോ​സു​ക​ളു​ടെ എ​ണ്ണം 42.52 ല​ക്ഷം ആ​യി ഉ​യ​ർ​ന്നു.

Show Full Article
TAGS:Vaccination QATAR
News Summary - Vaccination: Qatar ranks second
Next Story