വാക്സിൻ നൽകൽ: ശതമാനത്തിൽ ഖത്തർ ഒമ്പതാമത്
text_fieldsദോഹ: കോവിഡ്-19 വാക്സിൻ സ്വീകരിച്ച ആളുകളുടെ ശതമാനക്കണക്കിൽ ഖത്തർ ലോകത്ത് ഒമ്പതാമത്.കഴിഞ്ഞ മന്ത്രിസഭ യോഗത്തിൽ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ അൽ കുവാരിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ്-19മായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളും വ്യാപനം തടയുന്നതിെൻറ ഭാഗമായുള്ള നടപടികളും ഡോ. അൽ കുവാരി മന്ത്രിസഭക്ക് മുമ്പാകെ വിശദീകരിച്ചിരുന്നു. ദേശീയ കോവിഡ്-19 വാക്സിനേഷൻ േപ്രാഗ്രാമിെൻറ ഭാഗമായി ഇതുവരെ 1225110 ഡോസ് വാക്സിൻ നൽകി. ദേശീയ വാക്സിനേഷൻ േപ്രാഗ്രാമിൽ മന്ത്രിസഭ സംതൃപ്തി രേഖപ്പെടുത്തി.
ആകെ ജനസംഖ്യയുടെ 27 ശതമാനം പേർ ഇതുവരെയായി ഒരു ഡോസെങ്കിലും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. 15 ശതമാനം പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.

