Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇതര ​രാജ്യങ്ങളിൽ...

ഇതര ​രാജ്യങ്ങളിൽ നിന്ന്​ വാക്​സിൻ സ്വീകരിച്ചവർക്കും ഖത്തറിൽ ക്വാറൻറീൻ വേണ്ട

text_fields
bookmark_border
ഇതര ​രാജ്യങ്ങളിൽ നിന്ന്​ വാക്​സിൻ സ്വീകരിച്ചവർക്കും ഖത്തറിൽ ക്വാറൻറീൻ വേണ്ട
cancel

ദോഹ: ഇതര രാജ്യങ്ങളിൽ നിന്ന്​ കോവിഡ്​ വാക്​സിൻ സ്വീകരിച്ചവർക്കും ഖത്തറിൽ ഇനി ക്വാറൻറീൻ വേണ്ട. ഖത്തർ ആരോഗ്യമ​​ന്ത്രാലയത്തിന്‍റെ അംഗീകാരമുള്ള വാക്​സിൻ സ്വീകരിച്ചവർക്കും നിശ്​ചിതരേഖകൾ കൈവശമുള്ളവർക്കുമാണ്​ ക്വാറൻറീൻ ഒഴിവാക്കിയിരിക്കുന്നത്​. ഖത്തറിൽ നിന്ന്​ വാക്​സിൻ സ്വീകരിച്ചവർ പുറത്തുപോയി ആറുമാസത്തിനുള്ളിൽ തിരിച്ചെത്തിയാൽ അവർക്ക്​ ക്വാറൻറീൻ വേണ്ടെന്ന ഇളവ്​ നേരത്തേ നിലവിൽ ഉണ്ട്​.

ഫൈസർ ബയോൻടെക്​, മൊഡേണ, ആസ്​റ്റർ സെനക, ജോൺസൻ ആൻറ്​ ജോൺസൺ എന്നീ വാക്​സിനുകൾ മറ്റ്​ രാജ്യങ്ങളിൽ നിന്ന്​ സ്വീകരിച്ച്​ ഖത്തറിലെത്തുന്നവർക്കാണ്​ പുതുതായി ക്വാറൻറീൻ ഒഴിവാക്കിയിരിക്കുന്നത്​. വാക്​സിൻെറ നിർണിത ഡോസ്​ സ്വീകരിച്ചവർക്കാണിത്​. ജോൺസൺ ആൻറ്​ ജോൺസൻെറ സിംഗിൾ ഡോസ്​ സ്വീകരിച്ചവർ, മറ്റ്​ വാക്​സ​ിനുകളുടെ രണ്ട്​ ഡോസും സ്വീകരിച്ചവർ എന്നിവരെയാണ്​ പുതുതായി ക്വാറൻറീനിൽ നിന്ന്​ ഒഴിവാക്കിയിരിക്കുന്നത്​. വാക്​സിൻ സ്വീകരിച്ച്​ 14 ദിവസത്തിന്​ ശേഷമായിരിക്കണം ഇവർ ഖത്തറിൽ​ എ​േത്തണ്ടത്​.

വാക്​സിൻ എടുത്തതിന്‍റെ ഔദ്യോഗിക ​വിവരങ്ങൾ അടങ്ങിയ കാർഡ്​ ഇവരുടെ കൈവശം ഉണ്ടായിരിക്കണം. വാക്​സിനേഷൻ കാർഡിൽ ആ വ്യക്​തിയുടെ ഔദ്യോഗിക രേഖകളിലുള്ളതുപോലെതന്നെ പേര്​ ഉണ്ടാകണം. വാക്​സിന്‍റെ പേര്​ കാർഡിൽ ഉണ്ടായിരിക്കണം. വാക്​സിന്‍റെ സീരിയൻ നമ്പർ ഉണ്ടായിരിക്കണം. വാക്​സിനേഷൻ കേന്ദ്രത്തിൻെറ ഔദ്യോഗിക സീൽ, അ​െല്ലങ്കിൽ ലോഗോ കാർഡിൽ പതിച്ചിരിക്കണം.

എന്നാൽ ഖത്തറിൽ എത്തുന്നവർ ഒന്നുകിൽ വിമാനത്താവളത്തിലോ തുറമുഖങ്ങളിലോ കരമാർഗമാണെങ്കിൽ അവിടെയുള്ള കേന്ദ്രത്തിൽനിന്നോ കോവിഡ്​ 19 പി.സി.ആർ. പരിശോധന നടത്തി നെഗറ്റീവ്​ ആണെന്ന്​ തെളിയിക്കണം. അ​െല്ലങ്കിൽ യാത്രക്കാരൻെറ കൈവശം ഖത്തർ അംഗീകരിച്ച വിദേശരാജ്യങ്ങളിലെ പരിശോധനകേന്ദ്രങ്ങളിൽ നിന്നുള്ള കോവിഡ്​ നെഗറ്റീവ്​

സർട്ടിഫിക്കറ്റ്​ ഉണ്ടായിരിക്കണം. ഖത്തറിൽ എത്തുന്നതിന്​ 72 മണിക്കൂർ മുമ്പിലുള്ള പരിശോധനാഫലം ആയിരിക്കണം ഇത്​.എല്ലാവരുടെയും ഇഹ്​തിറാസ്​ ആപ്പി​ൽ പച്ച സ്​റ്റാറ്റസ്​ ആയിരിക്കണം.വാക്​സിൻ എടുത്തതിന്​ ശേഷമുള്ള 14 ദിവസം കഴിയാതെയാണ്​ ഒരാൾ ഖത്തറിലേക്ക്​ വരുന്നതെങ്കിൽ അയാൾ ഏഴ്​ ദിവസമോ 14 ദിവസമോ ഹോം ക്വാറൻറീനിൽ കഴിയണം. ഈ ദിവസങ്ങളിൽ ഏതാണോ കുറവ്​ അത്രയും ദിവസമാണ്​ ഹോം ക്വാറൻറീനിൽകഴിയേണ്ടിവരിക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatarvaccinatedcountreynoquarantine
News Summary - vaccinated from other countries also do not need quarantine in Qatar
Next Story