അവധിക്കാലം: അധിക സർവിസ് ആവശ്യപ്പെട്ട് ഗപാഖ്
text_fieldsദോഹ: കേരളത്തിലെ മധ്യവേനലവധി ആരംഭിക്കുന്നതോടെ നിരവധി കുടുംബങ്ങൾ ഖത്തറിലേക്ക് വരുന്ന സന്ദർഭം കണക്കിലെടുത്ത് കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് അധിക വിമാന സർവിസ് നടത്താൻ ആവശ്യമായ ഇടപെടലുകൾ അഭ്യർഥിച്ച് ഗൾഫ് കാലിക്കറ്റ് എയർ പാസഞ്ചേഴ്സ് അസോസിയേഷൻ (ഗപാഖ്). ആവശ്യമുന്നയിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, എം.കെ. രാഘവൻ, പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കെ.സി. വേണുഗോപാൽ എന്നിവർക്ക് നിവേദനം അയക്കുകയും പ്രസ്തുത നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിന് ട്രാൻസ്പോർട്ട് (ഏവിയേഷൻ) വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് നിർദേശിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് സംഘടനക്ക് അറിയിപ്പു ലഭിക്കുകയും ചെയ്തു.
ഗപാഖ് യോഗത്തിൽ പ്രസിഡന്റ് കെ.കെ. ഉസ്മാൻ, ജനറൽ സെക്രട്ടറി ഫരീദ് തിക്കോടി, ഓർഗസൈസിങ് സെക്രട്ടറി അബ്ദുൽ റഊഫ് കൊണ്ടോട്ടി, അൻവർ സാദത്ത് ടി.എം.സി, സുബൈർ ചെറുമോത്ത്, അമീൻ കൊടിയത്തൂർ, എ.ആർ അബ്ദുൽ ഗഫൂർ, കോഴിക്കോട് ഗഫൂർ, ഇദ്രീസ് ഷാഫി മൂഴിക്കൽ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
