Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസംസ്കൃതി-സി. വി....

സംസ്കൃതി-സി. വി. ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം സാദിഖ്‌ കാവിലിന്

text_fields
bookmark_border
സംസ്കൃതി-സി. വി. ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം സാദിഖ്‌ കാവിലിന്
cancel

ദോഹ: സി.വി ശ്രീരാമൻെറ സ്മരണാർഥം ഖത്തര്‍ സംസ്കൃതി ഏർപ്പെടുത്തിയ 'സംസ്കൃതി-സി. വി. ശ്രീരാമന്‍' സാഹിത്യ പുരസ്‌കാരത്തിന്​ സാദിഖ്‌ കാവിലിൻെറ 'കല്ലുമ്മക്കായ' എന്ന ചെറുകഥ അർഹമായി. കാസർഗോഡ്​ സ്വദേശിയായ സാദിഖ്‌ കഴിഞ്ഞ 15 വർഷമായി ദുബൈയില്‍ മാധ്യമ പ്രവർത്തകനാണ്​​.

സാഹിത്യകാരനും സാംസ്‌കാരിക പ്രവർത്തകനുമായ അശോകന്‍ ചരുവില്‍, സാഹിത്യനിരൂപകൻ ഇ. പി. രാജഗോപാലന്‍, തിരക്കഥാകൃത്ത്​ കെ. എ. മോഹൻദാസ്‌ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര നിർണയം നടത്തിയത്. 50,000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്ന പുരസ്കാരം നവംബര്‍ അഞ്ച്​ വെള്ളിയാഴ്ച വൈകീട്ട് നാലു മണിക്ക് ഐ. സി. സി. അശോക ഹാളില്‍ നടക്കുന്ന സംസ്കൃതി കേരളോത്സവം പരിപാടിയില്‍ സമ്മാനിക്കും. ജൂറി അംഗങ്ങള്‍ ഓൺലൈന്‍ ആയി പരിപാടിയില്‍ പങ്കെടുക്കും.

മാധ്യമപ്രവർത്തനത്തോടൊപ്പം ആനുകാലിക ലേഖനങ്ങളും കഥകളും കവിതകളുമായി സജീവമായ പ്രവാസ എഴുത്തുകാരനാണ്​ സാദിഖ്. മനോരമ ഓൺലൈൻ റിപ്പോർട്ടറാണ്. മികച്ച നോവലിനുള്ള ദോഹ ഗൾഫ്​ ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷൻെറ പ്രഥമ സാഹിത്യ പുരസ്കാരം (2017), പ്രവാസി ബുക്ക്‌ ട്രസ്റ്റ്‌ അവാർഡ്​ (2014) എന്നിവ 'ഔട്പാസ്' എന്ന ആദ്യ നോവലിന് ലഭിച്ചു. 'ഖുഷി' എന്ന ബാലനോവൽ ചിരന്തന സാഹിത്യ പുരസ്‌കാരത്തിനും അർഹമായി. നാഷണല്‍ ബുക്ക് ട്രസ്റ്റ് കഥാ പുരസ്‌കാരം, എം. ഇ. എസ്. പൊന്നാനി അലുംനെ കഥാ അവാർഡ്​ എന്നിവയും ലഭിച്ചിട്ടുണ്ട്. കാവിലെ പൂക്കൾക്കും കിളികൾക്കും, ജീവിതത്തിൻെറ നല്ലൊരു ഭാഗം, കന്യപ്പാറയിലെ പെൺകുട്ടി, പ്രിയ സുഹൃത്തിന് എന്നിവയാണ് പ്രസിദ്ധീകരിച്ച മറ്റ് പുസ്തകങ്ങള്‍.

ജി. സി. സി. രാജ്യങ്ങളില്‍ താമസക്കാരായ 18 വയസിനു മുകളില്‍ പ്രായമുള്ള പ്രവാസിമലയാളികളുടെ മുമ്പ്​ പ്രസിദ്ധീകരിചിട്ടില്ലാത്ത മൗലിക രചനകളാണ് അവാർഡിനായി പരിഗണിച്ചത്​. ഖത്തര്‍, യു.എ.ഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുമായി 75ലേറെ കഥകൾ മത്സരത്തിൽ പ​ങ്കെടുത്തതായി സംസ്​കൃതി ഭാരവാഹികൾ അറിയിച്ചു.

ദോഹയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസ്കൃതി പ്രസിഡണ്ട്‌ അഹമ്മദ്കുട്ടി ആറളയില്‍, ജനറല്‍ സെക്രട്ടറി എ. കെ. ജലീല്‍, സംസ്​കൃതി-സി. വി. ശ്രീരാമന്‍ സാഹിത്യ പുരസ്കാര സമിതി കൺവീനര്‍ ഇ. എം. സുധീര്‍, കേരളോത്സവം പ്രോഗ്രാം കൺവീനര്‍ ഓ. കെ. സന്തോഷ്‌ എന്നിവര്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sadiq KavilCV Sreeraman Sahithya puraskaram
News Summary - Sadiq Kavil receives CV Sreeraman Sahithya puraskaram
Next Story