വി. മുഹമ്മദ് മുഖ്താറിന് െഎ.സി.ബി.എഫ് അപ്രിസിയേഷൻ അവാർഡ്
text_fieldsഐ.സി.ബി.എഫ് അപ്രിസിയേഷൻ അവാർഡ് ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലിൽ നിന്ന് വെൽകെയർ ഫാർമസി ചെയർമാനും അലീവിയ മെഡിക്കൽ സെൻറർ ഡയറക്ടറുമായ വി. മുഹമ്മദ് മുഖ്താർ ഏറ്റുവാങ്ങുന്നു
ദോഹ: വെൽകെയർ ഫാർമസി ചെയർമാനും അലീവിയ മെഡിക്കൽ സെൻറർ ഡയറക്ടറുമായ വി. മുഹമ്മദ് മുഖ്താറിന് ഇന്ത്യൻ കമ്യൂണിറ്റി ബെനവലൻറ് ഫോറം (ഐ.സി.ബി.എഫ്) അപ്രിസിയേഷൻ അവാർഡ്. ഖത്തറിലെ വിവിധ സമൂഹങ്ങൾക്കായി നടത്തിയ സേവനപ്രവർത്തനങ്ങൾ മുൻനിർത്തിയാണ് അവാർഡ്. ഐ.സി.ബി.എഫ് ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തിയ ചടങ്ങിൽ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലിൽ നിന്ന് അദ്ദേഹം അവാർഡ് ഏറ്റുവാങ്ങി. 40 വർഷത്തിലധികമായി ദോഹയിൽ ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന ഇദ്ദേഹം നാട്ടിലും ഖത്തറിലുമായി നിരവധി സ് ഥാപനങ്ങൾക്ക് നേതൃത്വം നൽകുന്നു.
കണ്ണൂർ കെ.ഐ.എം.എസ്.ടി ഹോസ്പിറ്റൽ ഡയറക്ടർ, കണ്ണൂർ െജംസ് ഇൻറർനാഷനൽ സ്കൂൾ ഡയറക്ടർ, ഹോട്ടൽ പേൾ കോണ്ടിനെൻറൽ കൊച്ചിൻ മാനേജിങ് ഡയറക്ടർ, കൽപറ്റ ബസ് ടെർമിനൽ കമ്പനി ഡയറക്ടർ, ചെൈന്ന എക്സ്പ്രസ് ടവർ ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

